കേരള പോലീസിന്റെ ദീപാവലി ആശംസകൾക്ക് വെടിക്കെട്ട് പ്രതികരണവുമായി ജനം; വാളയാര്‍ അന്വേഷണത്തിൽ പോലീസിന് പറ്റിയ വീഴ്ചയെ ചൂണ്ടിക്കാണിച്ച് നിരവധി പ്രതികരണങ്ങൾ

കേരള പോലീസിന്റെ ദീപാവലി ആശംസകൾക്ക് വെടിക്കെട്ട് പ്രതികരണവുമായി ജനം. വാളയാർ കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധാത്മകമായ മറുപടികൾ വന്നിരിക്കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ആയിരക്കണക്കിന് കമന്റുകളായി ജനരോഷം അറിയിച്ചിരിക്കുന്നത്. വാളയാര്‍ അന്വേഷണത്തിൽ പോലീസിന് പറ്റിയ വീഴ്ചയെ പൊതുജനം നന്നായി ചോദ്യം ചെയ്യുന്നുണ്ട്. ജനങ്ങളോട് സംവദിക്കാനുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ജനം വാളയാർ കേസിലെ രോക്ഷം അറിയിച്ചിരിക്കുന്നത്. ആത്മാർത്ഥമായും, സത്യസന്ധമായും സേനയിൽ കൃത്യനിർവഹണം നടത്തുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ എന്നായിരുന്നു ഒരാളുടെ പ്രതികരണം. അതേ സമയം ക്രിമിനൽ പോലീസ് കേരളത്തിൽ വേണ്ടെന്ന ആവശ്യം അവർ ഉർത്തിയിരിക്കുന്നു. വാളയാറിലെ കുരുന്നുകൾക്ക് നീതി ലഭിക്കണം എന്ന ആവശ്യം ഒരു മനസ്സോടെ ഏവരും ഉയർത്തുന്നു.
എന്നാൽ ''9ഉം 14 ഉം വയസ്സുള്ള ആ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടില്ല എന്നും ഉഭയ സമ്മത പ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി സോജന്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒരു റിപ്പോര്‍ട്ട് കാണുന്നു.ഇത് ശരിയാണോ .ആണെങ്കില്‍ ആ ഉദ്യോഗസ്ഥന് പ്രത്യേക ദീവാലി ആശംസകള്‍ അറിയിക്കണം'' എന്ന് മറ്റൊരാൾ കുറിച്ചിരിക്കുന്നു. പോലീസ് ആളും തരവും നോക്കി നിയമം നടപ്പിലാക്കുകയാണ് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റൊരളുടെ പ്രതികരണം ഇങ്ങനെ നാല് അമിട്ട് വാങ്ങി ആ വാളയാർ കേസിലെ പ്രതികളുടെ അണ്ണാക്കിൽ ഇട്ട് പൊട്ടിച്ചിട്ട് വാ.... എന്നിട്ട് പറയാം ഹാപ്പി ദീപാവലി. വാളയാർ കേസിൽ എന്താണ് സാറേ കേരള പോലീസിന് സംഭവിച്ചത് എന്ന സംശയവും പങ്ക് വച്ചിട്ടുണ്ട്. എന്നാൽ ചിലർ ആ പെൺകുട്ടികളുടെ വീട്ടിൽ പോയി പടക്കം പൊട്ടിച്ച് ആഘോഷിക്കണം എന്ന കമന്റും അറിയിച്ചിട്ടുണ്ട്.
വാളയാർ കേസിൽ കണ്ടത് പൊലീസിന്റെ കഴിവ് കേടാണെന്നും ജനം പ്രതികരിക്കുന്നു. വാളയാര്‍ കേസിൽ പോലീസിന്‍റെ നികൃഷ്ട നിലപാടിനെയും ജനം ആക്ഷേപിക്കുന്നു. അതേ സമയം വാളയാറിലെ കുരുന്നുകളുടെ മുഖം ഓർക്കുമ്പോൾ ദീപാവലി ആശംസകൾ തിരിച്ച് നേരാൻ കഴിയുന്നില്ലെന്നും ജനം പറഞ്ഞിരിക്കുന്നു. അതേ സമയം പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ വെറുതേ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിലെ പിഴവാണ് കോടതിയില്‍ നിന്നും കുറ്റാരോപിതര്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കാന്‍ കാരണമായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് അപ്പീൽ പോകാൻ പോലീസ് ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























