വിമാന ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വിമാന യാത്ര; ആധാര്‍ കാര്‍ഡില്‍ കാമുകിയെ സഹോദരിയാക്കി ഇന്‍ഡിഗോ ജീവനക്കാരന്റെ തട്ടിപ്പ്; കാമുകിയുമായി മൂന്നാറിലെത്തിയപ്പോൾ പണി പാളി...

വിമാന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിമാന യാത്രയ്ക്ക് സൗജന്യ നിരക്കില്‍ കിട്ടുന്ന ടിക്കറ്റ് സ്വന്തമാക്കാൻ കാമുകിയെ ആധാര്‍ കാര്‍ഡില്‍ സഹോദരിയാക്കി മാറ്റിയ ഇന്‍ഡിഗോ ജീവനക്കാരനും കാമുകിയും പിടിയിലായി. ജീവനക്കാരനായ ഭുവനേശ്വര്‍ സ്വദേശി രാഗേഷ് (31), കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് സിഐഎസ്‌എഫിന്റെ പിടിയിലായത്.
സഹോദരി രാധയുടെ ആധാര്‍ കാര്‍ഡില്‍ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളര്‍ പ്രിന്റ് എടുക്കുകയായിരുന്നു. ശേഷം ഈ ടിക്കറ്റില്‍ ഇരുവരും കേരളത്തിലെ മൂന്നാര്‍ സന്ദര്‍ശിക്കാനായി എത്തി. തിരിച്ച് പോകുന്നതിനിടെ യുവതിയുടെ പ്രായത്തില്‍ സംശയം തോന്നി സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തട്ടിപ്പ് നടത്തിയതായി പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha
























