ശുചിമുറിയില്‍ കയറിയ എലിയെ പിടിക്കാന്‍ ശ്രമിച്ച ദമ്പതികളും, രക്ഷയ്‌ക്കെത്തിയ പൊലീസുകാരനും, കുടുങ്ങി

ചാത്തന്നൂര്‍ ഊറാംവിള ഓഡിറ്റോറിയത്തിനു സമീപത്തെ വീടിനുള്ളിലെ ശുചിമുറിയില്‍ എലിയെ പിടിക്കാന്‍ കയറിയ ദമ്പതികള്‍ കതക് അടഞ്ഞ് ഉള്ളില്‍ കുടുങ്ങി; നിലവിളിച്ചെങ്കിലും 2 മണിക്കൂറിനു ശേഷമാണ് വിവരം പുറത്തറിയുന്നത്. പൊലീസ് എത്തി ഇരുവരെയും രക്ഷപ്പെടുത്തി.
ദമ്പതികള്‍ മാത്രം കഴിയുന്ന വീട്ടില്‍ ഇന്നലെ രാവിലെ 6-നാണ് സംഭവം. മക്കള്‍ ബെംഗളൂരുവിലാണ്. രാവിലെ വീട്ടിനുള്ളില്‍ കണ്ട എലി ശുചിമുറിയിലേക്കു കയറിയപ്പോള്‍ ഇരുവരും പിന്നാലെ കയറി. വാതിലും അടച്ചു. എലിയെ കണ്ടെത്താന്‍ കഴിയാതായതോടെ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല.
ഇരുനില വീടിന്റെ താഴത്തെ നിലയിലെ ശുചിമുറിയിലാണ് ഇരുവരും കുടുങ്ങിയത്.വെന്റിലേഷന്‍ ഭാഗത്തു കൂടി ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല. പിന്നീടു ശുചിമുറിയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പിന്റെ ചുവടു ഭാഗം പൊട്ടിച്ചു മെഗാഫോണ്‍ പോലെ ആക്കി അതില്‍ കൂടി രക്ഷിക്കണേ എന്നു നിര്‍ത്താതെ ഉറക്കെ വിളിച്ചു. അതേ തുടര്‍ന്നാണ് അയല്‍വീട്ടിലുള്ള ബന്ധുക്കള്‍ നിലവിളി കേട്ടത്.
ഗേറ്റ് അടച്ചുപൂട്ടിയ നിലയില്‍ ആയതിനാല്‍ പൊലീസിന് മതില്‍ ചാടി ഉള്ളില്‍ക്കടക്കേണ്ടി വന്നു. എല്ലാ വാതിലുകളും, ഇരുമ്പുപട്ടകളും മറ്റും തറച്ചു പൂര്‍ണ സുരക്ഷിതമാക്കിയ നിലയിലായിരുന്നു. വീടിന്റെ നാലു വശങ്ങളിലും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഗ്രില്ലിന്റെ വിടവിലൂടെ ഒരു പൊലീസുകാരന്‍ സിറ്റൗട്ടില്‍ കയറിയെങ്കിലും മുന്‍വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പൊലീസുകാരന് തിരിച്ചിറങ്ങാനും കഴിയാത്ത അവസ്ഥയായി. ഇതിനിടെ ശുചിമുറിയുടെ വെന്റിലേഷനിലൂടെ ചുറ്റിക ദമ്പതികള്‍ക്കു കൊടുത്തു. ചുറ്റിക കൊണ്ട് അടിച്ചു വാതില്‍ തുറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























