ഉറങ്ങാൻ കിടന്ന പ്ലസ്ടൂ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടക്കുമ്പാടത്ത് പ്ലസ്ടൂ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയിൽ. കുറുപ്പാടി എല്‍പി സ്‌കൂളിന് അടുത്ത് നിഷാന്ത്- അനിഷ ദമ്പതികളുടെ മകളും തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ നിതാഷയെയാണ് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചയോടെ മുറിക്കകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























