മലപ്പുറം എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം എടവണ്ണയില്‍ ബയോ ഗ്യാസ് പ്ലാന്റിലെ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടം നടന്നത് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച്. അഞ്ച് പേരാണ് പ്ലാന്റ് വൃത്തിയാക്കാൻ ഉണ്ടായിരുന്നത്. ഇവരിൽ രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് പ്ലാന്റില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ഒരാളുടെ നില ഗുരുതരാവസ്ഥയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























