സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഒരുമിച്ചിരുന്ന് മദ്യപിച്ചയാള്‍ വീട്ടിലേക്ക് മടങ്ങവേ സുഹൃത്തുക്കളോടിച്ച കാറിടിച്ച് മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഒരുമിച്ചിരുന്ന് മദ്യപിച്ചയാള്‍ വീട്ടിലേക്ക് മടങ്ങവേ സുഹൃത്തുക്കളോടിച്ച കാറിടിച്ച് മരിച്ചു. ചമ്രവട്ടം തിരുത്തുമ്മല്‍ വളപ്പില്‍ ഉണ്യാലന്റെ മകന്‍ മണികണ്ഠന്‍ (47) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മണികണ്ഠന്‍ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഒപ്പം മദ്യപിച്ച സുഹൃത്തായ താജുദ്ദീന്‍ ഓടിച്ച കാര്‍ മണികണ്ഠനെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടനെ ഇവര്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ചമ്രവട്ടം പെരിന്തല്ലൂര്‍ ആനയൊഴുക്കുപാലംകാവഞ്ചേരി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. അതുവഴി വന്ന നാട്ടുകാരാണ് കാറിടിച്ച് ഗുരുതരാവസ്ഥയില്‍കിടന്ന മണികണ്ഠനെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് അശ്രദ്ധയോടെ കാറോടിച്ച് അപകടമുണ്ടാക്കിയതിന് പെരിന്തല്ലൂരിലെ കൂരിയാട്ടില്‍ താജുദ്ദീനെ (31) തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha



























