ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു

ഹണിമൂണിനിടെ ആഘോഷത്തിനിടെ റിസോര്‍ട്ടില്‍ വച്ച് ബാര്‍ബിക്യൂവില്‍ നിന്ന് തീപടര്‍ന്ന് നവവധുവിന് പൊള്ളല്‍. പശ്ചിമ ബംഗാളിലെ കലിംപോംഗ് ജില്ലയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ദമ്പതികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ താമസിച്ചിരുന്ന സിതോംഗ് റിസോര്‍ട്ടില്‍ ബാര്‍ബിക്യൂ സെഷനിടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബാര്‍ബിക്യൂവിന് സമീപത്തായി കസേരകളില്‍ ദമ്പതികള്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ഒരാള്‍ ഒരു കാനിലുണ്ടായിരുന്ന ദ്രാവകം ബാര്‍ബിക്യൂ തയ്യാറാക്കാന്‍ ഉപയോഗിക്കുകയായിരുന്ന തീയില്‍ ഒഴിച്ചു. തുടര്‍ന്ന് തീ ആളിപ്പടരുകയും ഇതിന് സമീപത്തായിരുന്ന നിഖിത ദാസ് എന്ന യുവതിയുടെ മേല്‍ തീഗോളങ്ങള്‍ പതിക്കുകയുമായിരുന്നു. പിന്നാലെ യുവതി നിലത്തുവീണു.
ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് സമീര്‍ ദാസും അവിടെയുണ്ടായിരുന്ന മറ്റൊരാളും ചേര്‍ന്ന് തീ അണയ്ക്കാനും ശ്രമിച്ചു. പിന്നാലെ റിസോര്‍ട്ട് ജീവനക്കാരും സമീര്‍ ദാസും ചേര്‍ന്ന് നിഖിതയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടുമാസം മുന്‍പായിരുന്നു നിഖിതയുടെയും സമീറിന്റെയും വിവാഹം. ചോപ്ര സ്വദേശിയായ സമീര്‍ അവധിയാഘോഷിക്കാനാണ് ഭാര്യയുമൊത്ത് സിതോംഗിലെത്തിയത്.
https://www.facebook.com/Malayalivartha


























