യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി. ഡല്‍ഹിയില്‍ നിന്നും കാണാതായ 31കാരനായ യുവരാജ് സിങ് മന്‍ചന്ദയെയാണ് ഗുരുഗ്രാമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മുന്‍ സഹപ്രവര്‍ത്തകയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അടുത്ത മാസമാണ് കൊല്ലപ്പെട്ട യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവരാജ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവരാജിന്റെ ഫോണിലെ അവസാന കോള്‍ സഹപ്രവര്‍ത്തകയുടേതായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ യുവതിയുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോള്‍ വിവരങ്ങളും ശേഖരിച്ചതില്‍ നിന്നാണ് യുവതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പുതിയ മൊബൈല്‍ നമ്പര്‍ യുവതി ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ ഉത്തരാഖണ്ഡിലുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകകയായിരുന്നു.
തുടര്‍ന്ന് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തി യുവതിയെയും പങ്കാളിയെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ യുവരാജിനെ കൊലപ്പെടുത്തിയ ശേഷം ഗുരുഗ്രാമിലെ വീടിന് സമീപത്തെ ഓടയില്‍ മൃതദേഹം ഉപേക്ഷിച്ചതായി ഇരുവരും സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഇരുവരെയും കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സെപ്തംബര്‍ ആറിന് സഹോദരിമാര്‍ക്കൊപ്പം ഡല്‍ഹിയിലെ ലജ്പത് നഗര്‍ മാര്‍ക്കറ്റിലെത്തിയ യുവരാജ് പിന്നീട് സമീപത്തെ റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചു. വൈകിട്ട് നാലുമണിയോടെ മുന്‍ സഹപ്രവര്‍ത്തകയെ കാണാന്‍ ഗുരുഗ്രാമിലേക്ക് പോകുകയാണെന്നും രാത്രി പത്തുമണിയോടെ മടങ്ങിയെത്തുമെന്നും പറഞ്ഞാണ് അദ്ദേഹം അവിടെനിന്ന് പോയത്. വൈകിട്ട് ഏഴുമണിയോടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച യുവരാജ് ഉടന്‍ വീട്ടിലെത്തുമെന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. സെപ്തംബര്‍ എട്ടിന് ഫോണില്‍ നിന്ന് കുടുംബത്തിന് ഒരു മെസേജ് ലഭിച്ചെങ്കിലും തിരിച്ച് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സെപ്തംബര്‍ 11ന് കുടുംബം ലജ്പത് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
എന്നാല്‍ സെപ്തംബര്‍ 10ന് ഗുരുഗ്രാമിലെ ബാദ്ഷാപൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഓടയില്‍ നിന്ന് തിരിച്ചറിയാത്ത മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹം യുവരാജിന്റേതാണെന്ന് തിരിച്ചറിയുന്നതിന് മുമ്പുതന്നെ സംസ്‌കാരം നടത്തി. സെപ്തംബര്‍ 14നാണ് ഈ വിവരം പൊലീസ് തങ്ങളെ അറിയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഡിഎന്‍എ സാമ്പിളുകള്‍, യുവരാജിന്റെ സാധനങ്ങള്‍ എന്നിവ കുടുംബത്തിന് ലഭ്യമാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























