എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച്... പരീക്ഷകള്‍ മാര്‍ച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കും, പരീക്ഷ രാവിലെ

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒന്നിച്ച് നടത്തും. പരീക്ഷകള്‍ മാര്‍ച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഒരു ബെഞ്ചില്‍ രണ്ട് എസ്.എസ്.എല്‍.സി. കുട്ടികളും നടുക്ക് ഒരു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയും ഇരിക്കും. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ പിന്നീട് പഴയമാതൃകയില്‍ ഒരു ബെഞ്ചില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഇരിക്കും. വി.എച്ച്.എസ്.ഇ. പരീക്ഷ 27-നേ അവസാനിക്കു. പ്ലസ് വണ്‍ പരീക്ഷയും ഇതേ തീയതിയില്‍ നടക്കും.
എസ്എസ്എല്‍സി, എച്ച്എസ്എസ്, വിഎച്ച്എസ്ഇ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് അഞ്ചിനുമുള്ളില്‍ നടത്തും. എസ്എസ്എല്‍സി ഐടി പരീക്ഷകള്‍ ജനുവരി 31ന് മുമ്ബായി തീര്‍ക്കും. വാര്‍ഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ അതാത് സ്‌കൂളുകളില്‍ സൂക്ഷിക്കും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. ചോദ്യപേപ്പര്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പൊലീസ് സുരക്ഷയും ഉറപ്പാക്കും.
https://www.facebook.com/Malayalivartha



























