വിവാഹ ജീവിതം എന്നത് തുമ്മിയാൽ തെറിക്കുന്ന മൂക്കായി മാറിയ ഇക്കാലത്ത് ഇതാ തികച്ചും വ്യത്യസ്തമായൊരു പ്രണയ കഥ ...ഒളിച്ചോട്ടവും കൊലപാതകവും മാത്രം വായിച്ചു മടുത്തവർക്ക് മരുഭൂമിയിലെ മഴയാണ് അർച്ചനയുടെയും ദീപുവിന്റെയും സ്നേഹം .....അപകടത്തില്‍ ദീപുവിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിട്ടും ആ പോലീസുകാരി ദീപുവിനെ സ്വന്തം ജീവിതയാത്രയിൽ ഒപ്പം കൂട്ടി യിരിക്കുകയാണ്

നേമം ഇടയ്ക്കോട് താന്നിക്കവിള ദിവ്യഭവനത്തിൽ ജയചന്ദ്രകുമാറിന്റെയും ജയകുമാരിയുടെയും മകനായ ദീപുവും മാരായമുട്ടം സ്വദേശിനി അർച്ചനയും തമ്മിൽ കാഞ്ഞിരംകുളം കെ.എൻ.എം. കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ്. സാധാരണ കലാലയ പ്രണയങ്ങൾ പോലെ തങ്ങളുടെ പ്രണയം ഒരു ഓട്ടോഗ്രാഫിലെ ഒതുക്കാതെ കോളജ് ജീവിതം കഴിഞ്ഞും അവരുടെ പ്രണയം തുടർന്നു ...
ദീപുവിന് കണ്‍സ്യൂമർഫെഡിൽ ജോലി ലഭിച്ചതോടെ പ്രണയം വിവാഹത്തിലേക്ക് വഴിമാറാനുള്ള സമയമായെന്ന് സന്തോഷത്തിലായിരുന്നു അവർ .. ഇതിനിടയിൽ വെള്ളായണി കായലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് നട്ടെല്ലിനു ക്ഷതമേറ്റ് ദീപുവിന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. പിന്നീട് ദീപുവിന്റെ ജീവിതം വീൽചെയറിലായി.
അപകടത്തിനുശേഷം ദീപു പലവട്ടം അർച്ചനയോട് ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അർച്ചന അത് നിരസിക്കുകയായിരുന്നു. പഠിച്ചു ജോലി നേടി ദീപുവിനെ തന്നെ വിവാഹം കഴിക്കുമെന്ന തീരുമാനത്തിൽ അർച്ചന ഉറച്ചുനിന്നു.. അർച്ചനയുടെ ഇഷ്ടത്തിന് മുന്നിൽ ബന്ധുക്കളും വഴങ്ങിയതോടെ വിവാഹം നടക്കുകയായിരുന്നു.
തുടർന്ന് കഠിന ശ്രമത്തിലൂടെ പിഎസ്‌സി പരീക്ഷ പാസായി അർച്ചന പൊലീസിൽ ജോലിക്ക് പ്രവേശിച്ചു... മൂന്നുമാസം മുമ്പായിരുന്നു പാസിങ് ഔട്ട് പരേഡ്. ഇപ്പോൾ മേനംകുളത്തെ വനിതാ ബറ്റാലിയനിലാണ്...
ഇന്നലെ രാവിലെ ശംഖുമുഖം ദേവി ക്ഷേത്രത്തിൽ ദീപു അർച്ചനയ്ക്കു താലി ചാർത്തിയത് വീൽ ചെയറിൽ ഇരുന്നുതന്നെ...ചികിത്സ തുടരുന്ന ദീപുവിന് ഇപ്പോൾ മുച്ചക്ര സ്കൂട്ടർ ഓടിക്കാൻ സാധിക്കുന്നുണ്ട് ...തുടർ ചികിത്സ ലഭിക്കുന്നതോടെ ജോലിക്ക് പോകാനും ജീവിതം പൂർണതോതിൽ തിരിച്ചുപിടിക്കാനും കഴിയുമെന്ന് തന്നെയാണ് നവ ദമ്പതികളുടെ പ്രതീക്ഷ ...ഇവർക്കായി നമുക്കും പ്രാർത്ഥിക്കാം
https://www.facebook.com/Malayalivartha