മഴയുടെ ശക്തി ഇന്ന് ഉച്ചയോടെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍

കേരളത്തില്‍ അതി ശക്തമായി പെയ്തു കൊണ്ടിരിക്കുന്ന മഴയുടെ ശക്തി ഉച്ചയോടെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തി. കേരളത്തിന് പുറത്തുള്ള മഴ മേഖലകള്‍ അറബി കടലിലേക്ക് സാവധാനം നീങ്ങുന്നുവെന്ന് വിദഗ്ധര്‍ അറിയിക്കുകയുണ്ടായി. ക്യാര്‍ ചുഴലിക്കാറ്റ് ഇപ്പോഴും ഉള്ളതിനാൽ ഇതിന്റെ നീക്കം വളരെ പതുക്കെയാണ്.
അതേ സമയം കേരളത്തെ ഭീതിയിലാഴ്ത്തുന്ന മഹയും ക്യാറും അറബിക്കടലില്‍ തന്നെ നില്‍ക്കുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ക്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. എന്നാല്‍ ഇതുവരെയും തീരത്തേയ്ക്ക് അടുത്തിട്ടില്ല. ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നു. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























