പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ കുടുംബാംഗങ്ങള്‍...

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ കുടുംബാംഗങ്ങള്‍. മാവോയിസ്റ്റ് ബന്ധമെന്നത് പോലീസിന്റെ കള്ളക്കഥയാണെന്ന് അലന്റെ അമ്മ സബിത മഠത്തില്‍ പറഞ്ഞു. 15 വയസ് മുതല്‍ മകനെ നിരീക്ഷിക്കുന്നതായി പോലീസ് പറയുന്നു. അന്ന് മുതല്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പോലീസ് ഭാഷ്യം.
എങ്കില്‍ തിരുത്താനായി എന്തുകൊണ്ട് രക്ഷിതാക്കളെ അറിയിച്ചില്ലെന്നും സബിത ചോദിക്കുന്നു. ജില്ലാ കോടതിയില്‍നിന്നും ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സബിത പറഞ്ഞു. നിയമസഹായം നല്‍കുന്നത് സിപിഎമ്മാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തൂ.
"
https://www.facebook.com/Malayalivartha




















