മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു... യാത്രയ്ക്കുള്ള അകമ്പടി സുരക്ഷ വര്‍ധിപ്പിക്കുന്നതുകൂടാതെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഡോ. കെ.ടി.ജലീല്‍ എന്നിവരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. മാവോവാദി ഭീഷണിയുടെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത്. വാളയാര്‍ സംഭവം, മാര്‍ക്ക് ദാനം എന്നിവയടക്കമുള്ളവയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് എ.കെ. ബാലന്റെയും കെ.ടി.ജലീലിന്റെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കുപുറമേ അധിക സുരക്ഷയുണ്ടാകും.
യാത്രയ്ക്കുള്ള അകമ്പടി സുരക്ഷ വര്‍ധിപ്പിക്കുന്നതുകൂടാതെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. മാവോവാദി ഭീഷണിയുള്ള ജില്ലകളില്‍ മറ്റു മന്ത്രിമാര്‍ക്കും കൂടുതല്‍ സുരക്ഷയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha




















