പോക്സോ കേസിലെ പ്രതി എസ്‌ഐയെ കുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐയെ ആക്രമിക്കുകയും കുപ്പി പൊട്ടിച്ച് കുത്തുകയുമായിരുന്നു... പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

തിരുവന്തപുരത്ത് പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്‌ഐയെ കുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം ഫോര്‍ട്ട് എസ്‌ഐ എസ് ഐ വിമലിനെയാണ് പോക്സോ കേസ് പ്രതി നിയാസ് കുത്തിയത്.
കരിമഠം കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് നിയാസ്. ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ കോളനിയിൽ എത്തിയതായിരുന്നു പോലീസ്. എന്നാൽ എസ്ഐയെ ആക്രമിക്കുകയും കുപ്പി പൊട്ടിച്ച് എസ്ഐയെ കുത്തുകയും ചെയ്യുകയുമായിരുന്നു. സ്വയം പരിക്കേല്‍പ്പിച്ച പ്രതി പിന്നീട് രക്ഷപ്പെട്ടു.
പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് ഫോര്‍ട്ട് എ സി പ്രതാപചന്ദ്രന്‍ നായര്‍ പറഞ്ഞു. അതെ സമയം ഇന്നലെ ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. പോലീസ് എത്തിയെങ്കിലും നിയാസ് രക്ഷപെട്ടു. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ് നിയാസ്.
https://www.facebook.com/Malayalivartha

























