ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു; ബൈക്കിലെത്തിയവർ കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു; പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്തു. തിരുവന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ, അഭിലാഷ്, ടോമി നിരഞ്ചൻ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. ഇവർ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മുപ്പത്തിനാണ് സംഭവം നടന്നത്. പെൺകുട്ടി ഹോസ്റ്റലിൽ എത്താത്തതിനെ തുടന്ന് വാർഡൻ കഠിനംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂൾ പരിസരത്തെ ക്യാമറ പരിശോധിച്ച പോലീസ് പെൺകുട്ടി പുറത്തേക്ക് പോകുന്നതായി കണ്ടെത്തി. പിന്നീട് പെൺകുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു .
സ്കൂളിൽ നിന്നിറങ്ങിയ പെൺകുട്ടിയെ രണ്ട് പേർ ബലമായി പിടിച്ച് കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി തന്നെയാണ് പീഡന വിവരം പുറത്തു പറയുന്നത്.
https://www.facebook.com/Malayalivartha

























