കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേസില്‍ പൊലിസിന്റെ കയ്യില്‍ വ്യക്തമായ തെളിവുണ്ട്. ഇവരെ പിടികൂടുമ്പോള്‍ കയ്യില്‍ ലഘുലേഖകള്‍ ഉണ്ടായിരുന്നു താഹയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇവര്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം യു.എ.പി.എ നിയമം ചുമത്തുന്നത് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha

























