Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

പൊലീസിനെ കയറൂരിവിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പടയൊരുക്കം, പൊലീസിന്റെ കാടത്തം സി.പി.എമ്മുകാരുടെ നേര്‍ക്കായതോടെയാണ് വിമര്‍ശനം അണപൊട്ടിയൊഴുകുന്നത്

04 NOVEMBER 2019 02:49 PM IST
മലയാളി വാര്‍ത്ത
പൊലീസിനെ കയറൂരിവിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പടയൊരുക്കം. പൊലീസിന്റെ കാടത്തം സി.പി.എമ്മുകാരുടെ നേര്‍ക്കായതോടെയാണ് വിമര്‍ശനം അണപൊട്ടിയൊഴുകുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടുകള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് യുദ്ധത്തിനും ആയുധമാക്കുന്നവരുണ്ട്. യു.എ.പി.എ ചുമത്തി എസ്.എഫ്.ഐക്കാരായ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ എം.വി ജയരാജനും പി. ജയരാജനും എ.വിജയരാഘവനും പരസ്യമായി രംഗത്ത് വന്നതിന് പിന്നില്‍ കണ്ണൂരിലെ പാര്‍ട്ടിയിലെ അസ്വാരസ്വങ്ങളാണെന്ന് പകല്‍പോലെ വ്യക്തമാണ്. യു.എ.പി.എ കരിനിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ സമരങ്ങളും പോരാട്ടങ്ങളും നടത്തിയ പ്രസ്ഥാനമാണ് സി.പി.എം. അത് മറന്നാണ് ആഭ്യന്തരവകുപ്പിന്റെ നാഥനായ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്ന് തവണയാണ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. 2016 നവംബറില്‍ നിലമ്പൂര്‍ കാട്ടില്‍ വെച്ച് മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെ അടക്കം വെടിവെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ട്. ഇക്കൊല്ലം കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് അവിടുത്തെ ജീവനക്കാര്‍ പറഞ്ഞിട്ടുണ്ട്. സാഹചര്യങ്ങളും സാക്ഷിമൊഴികളും അതാണ് വ്യക്തമാക്കുന്നത്. അതിന് പിന്നാലെയാണ് പാലക്കാട് നഞ്ചക്കണ്ടിയില്‍ കഴിഞ്ഞയാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. പൊലീസ് പുറത്ത് വിട്ട് തെളിവുകളെല്ലാം വ്യാജമാണെന്ന് സി.പി.എമ്മിനൊപ്പം ഭരണം കയ്യാളുന്ന സി.പി.ഐ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിക്കഴിഞ്ഞു. മണിവാസകം എന്ന നേതാവിനെ പിടികൂടിയ ശേഷമാണ് വെടിവെച്ച് കൊന്നതെന്നും ഇവര്‍ പറയുന്നു. അതെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി നിര്‍ത്തുമ്പോഴാണ് രണ്ട് എസ്.എഫ്‌ഐക്കാരെ ഓടിച്ചിട്ട് പിടികൂടി മാവോയിസ്റ്റുകളാക്കി ചിത്രീകരിച്ച്, യു.എ.പി.എ ചുമത്തിയത്.

സി.പി.എമ്മിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നഞ്ചക്കണ്ടി ഏറ്റുമുട്ടലിനെതിരെ ആഞ്ഞടിക്കുകയാണുണ്ടായത്. യാതൊരുതരത്തിലും ന്യായീകരിക്കാവുന്ന കാര്യങ്ങളല്ല നടന്നത്. മാവോയിസ്റ്റുകള്‍ വഴിതെറ്റിയ സഹോദരങ്ങളാണെന്നും അവരെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്നും കാനം പറയുന്നു. പാര്‍ട്ടിയിലും മുന്നണിയിലും സര്‍ക്കാരിലും മുഖ്യമന്ത്രിക്കെതിരെ എതിര്‍ശബ്ദം ശക്തമാകുമ്പോള്‍ പ്രതിപക്ഷം മറ്റൊരു രീതിയിലുള്ള രാഷ്ട്രീയ ആക്രമണമാണ് അഴിച്ചുവിടുന്നത്. നഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ അനിവാര്യമാണെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഇത് മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയനേതൃത്വവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്ന് ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളെ സംസ്ഥാനത്തെ മാവോയിസ്റ്റുകളുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല. മാവോയിസ്റ്റുകളുടെ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് കോണ്‍ഗ്രസ് നേതാക്കളാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത മാവോയിസ്റ്റ് ലഘുലേഖകളുടെയും പുസ്തകങ്ങളുടെയും കൂട്ടത്തില്‍ സി.പി.എമ്മിന്റെ ഭരണഘടനയും ഉണ്ടായിരുന്നു. അത് കണ്ട പ്രാദേശിക നേതാക്കള്‍ പൊലീസിനോട് പൊട്ടിത്തെറിച്ചു. അലന്റേതെന്ന് പറഞ്ഞ് പിടിച്ചെടുത്ത ലാപ്‌ടോപ് മറ്റാരുടേതോ ആണെന്ന് ഉമ്മ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തകരാണെന്ന നിലപാടിലാണ് പൊലീസ്. ഇതിന് പിന്നില്‍ എന്തോ ഗൂഢലക്ഷ്യമുണ്ടെന്ന സംശയം പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നുണ്ട്. മാവോയിസ്റ്റ് വേട്ടയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ 40 കോടിയോളം രൂപയാണ് സംസ്ഥാനത്തിന് ഫണ്ട് നല്‍കുന്നത്. അതിനാകട്ടെ ഓഡിറ്റിംഗ് ഇല്ല. ഫണ്ട് കിട്ടണമെങ്കില്‍ ഇത്തരത്തിലുള്ള വ്യാജ ഓപ്പറേഷനുകളും വ്യാജ അറസ്റ്റുകളും ഉണ്ടാകണം. അതിന്റെ തിരക്കഥ യാഥാര്‍ത്ഥ്യമാക്കുന്ന തിരക്കിലാണ് പൊലീസ് എന്നാണ് അറിയുന്നത്. നഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ പലരും ഇത്തരം ആരോപണങ്ങളും എതിര്‍പ്പുകളുമായി രംഗത്തെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 
" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (3 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (3 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (3 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (3 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (3 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (3 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (3 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (4 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (4 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (4 hours ago)

Malayali Vartha Recommends