Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

അയോധ്യാകേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ, രാജ്യത്ത് സമാധാനം പുലരാനായി കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍മീഡിയാ ഗ്രൂപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

04 NOVEMBER 2019 03:47 PM IST
മലയാളി വാര്‍ത്ത

അയോധ്യാകേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ, രാജ്യത്ത് സമാധാനം പുലരാനായി കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍മീഡിയാ ഗ്രൂപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബാബറിമസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കാണിക്കരുത്. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും ദൃശ്യങ്ങള്‍ കാണിക്കരുത് തുടങ്ങിയ കര്‍ശന മാധ്യമ വിലക്കാണ് കേന്ദ്ര ഉത്തരവില്‍ പറയുന്നത്. അയോദ്ധ്യ കേസില്‍ അന്തിമവിധി വരാനിരിക്കെ പക്ഷുബ്ധവും, വിദ്വേഷം പ്രചരിപ്പിക്കുന്നതും, തീവ്രവികാരമുണര്‍ത്തുന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതും രാജ്യത്തിന്റെ മതേതരത്വവും സാമുദായിക ഐക്യവും പൊതുതാത്പര്യവും സംരക്ഷിക്കുന്ന വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ എന്നും കേന്ദ്ര വാര്‍ത്താപ്രഷേപണ അതോറിറ്റിയുടെ കര്‍ശന മാര്‍ഗ്ഗനിര്‍ദേശന ഉത്തരവില്‍ പറയുന്നു.

സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുന്‍പ് കോടതി നടപടികള്‍ മുന്‍നിര്‍ത്തി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. സുപ്രീംകോടതി രേഖകള്‍ പരിശോധിച്ച ശേഷം വാര്‍ത്തയുടെ ആധികാരികതയും, യാഥാര്‍ഥ്യവും, കൃത്യതയും മനസിലാക്കിയ ശേഷമോ അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം നേരിട്ട് കോടതിയില്‍ നിന്നും അറിഞ്ഞതിനു ശേഷമേ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍മാരും, എഡിറ്റര്‍മാരും വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ.

വിധിയുമായി ബന്ധപ്പെട്ടതോ, വിധിയുടെ അനന്തരഫലവുമായി ബന്ധപ്പെട്ടതോ ആയ ഊഹാപോഹങ്ങളോ, ഊഹാപോഹങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള വാര്‍ത്തകളോ നല്‍കാന്‍ പാടില്ല. വിധിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തകളിലും ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അയോധ്യാ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കക്ഷികള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെയോ, ആഘോഷങ്ങളുടെയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല.

ഒരു വാര്‍ത്തയും, പരിപാടികളും ഏതെങ്കിലും സമുദായത്തിന് അനുകൂലമായോ, മുന്‍വിധിയോടുകൂടിയോ സംപ്രേക്ഷണം ചെയ്യാന്‍ പാടുള്ളതല്ല.
കാഴ്ചക്കാരെ സ്വാധീനിക്കുന്ന രീതിയിലുള്ള ഏതെങ്കിലും തീവ്രമായ നിലപാടുകള്‍ പറയാന്‍ ചര്‍ച്ചകളില്‍ ആര്‍ക്കും അനുവാദം നല്‍കരുത്. തീവ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന ചര്‍ച്ചകളും, വാഗ്‌വാദങ്ങളും ഒഴിവാക്കണം. മേല്‍പ്പറഞ്ഞിട്ടുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ചാനലുകള്‍ക്കെതിരെയും, മാധ്യമങ്ങള്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വിവിധ സുരക്ഷാ അന്വേഷണ വിഭാഗങ്ങളുടെ അതീവ ജാഗ്രതയിലും നിരീക്ഷണത്തിലും ആയിരിക്കും. സുപ്രീം കോടതി വിധിക്ക് അനുകൂലമായോ, പ്രതികൂലമായോ ഹിന്ദു, മുസ്ലിം വിഭാഗത്തില്‍ പെട്ടവരില്‍ പ്രകോപനം ഉളവാക്കുന്ന രീതിയില്‍ പ്രതികരിക്കരുത്. സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍, ഫേക്ക് ഐഡികള്‍കളുടെ സുരക്ഷിതത്വത്തില്‍ ഇരുന്ന് പ്രചാരണം നടത്തുന്നവരെ പേജുകള്‍, സീക്രട്ട് ഗ്രൂപ്പുകള്‍ വാട്‌സ്ആപ്പ് , ഫേസ്ബുക്ക് കൂട്ടായ്മകള്‍ തുടങ്ങി എല്ലാ സോഷ്യന്‍ മീഡിയ സംവിധാനങ്ങളും ഉപയോഗിച്ച് കര്‍ശനമായി നിരീക്ഷിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നത്. പബ്ലിക്ക് ഗ്രൂപ്പുകളില്‍ ആര് പ്രകോപന പോസ്റ്റിട്ടാലും ഉത്തരവാദിത്വം അഡ്മിന്‍മാര്‍ക്കായിരിക്കും. ആരെങ്കിലും കേന്ദ്ര സംവിധാനങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് വിരുദ്ധമായി ഉള്ള പ്രചാരണങ്ങള്‍ നടത്തിയാല്‍, യു.എ.പി.എ അടക്കമുള്ള നിയമങ്ങള്‍ പ്രകാരം അകത്ത് പോകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (3 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (3 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (3 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (3 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (3 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (3 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (3 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (4 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (4 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (4 hours ago)

Malayali Vartha Recommends