യു.എ.പി.എ നിയമം ചുമത്തി രണ്ട് എസ്.എഫ്.ഐക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാല്‍ വാളായാര്‍ പോസ്‌കോ കേസിലെ പ്രതികളുടെ രക്ഷപെടലും നഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതും സമൂഹത്തില്‍ സൃഷ്ടിച്ച ജനരോക്ഷത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള സര്‍ക്കാര്‍ തന്ത്രമാണെന്ന ആക്ഷേപം ശക്തമാകുന്നു

യു.എ.പി.എ നിയമം ചുമത്തി രണ്ട് എസ്.എഫ്.ഐക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാല്‍ വാളായാര്‍ പോസ്‌കോ കേസിലെ പ്രതികളുടെ രക്ഷപെടലും നഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതും സമൂഹത്തില്‍ സൃഷ്ടിച്ച ജനരോക്ഷത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള സര്‍ക്കാര്‍ തന്ത്രമാണെന്ന ആക്ഷേപം ശക്തമാകുന്നു. വാളയാറില്‍ സഹോദരിമാരായ രണ്ട് പിഞ്ചു ബാലികമാര്‍ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായ ശേഷം ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും പൊലീസ് കാര്യക്ഷമമായി അംഗീകരിക്കാത്തത് പ്രാദേശിക സി.പി.എം പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണമാണെന്ന ആക്ഷേപം ശക്തമാണ്. മന്ത്രി എ.കെ ബാലനും ഒരു മുന്‍ എം.പിയുടെ അളിയനും കേസില്‍ ഇടപെട്ടെന്ന് പാലക്കാട്ട് അങ്ങാടിപ്പാട്ടാണ്. മുന്‍ എം.പിയുടെ അളിയനാണ് പ്രതിയായ വലിയ മധുവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയതെന്ന് എല്ലാവര്‍ക്കും അറിയാം.
പ്രതിയായ വലിയ മധുവും സി.പി.എമ്മിന്റെ ഒരു ബ്‌ളോക്ക് പഞ്ചായത്ത് അംഗവും ഉറ്റസുഹൃത്തുക്കളാണ്. ഇവരുടെ ഫെയിസ്ബുക്ക് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ആദ്യത്തെ കുട്ടി മരിച്ചപ്പോള്‍ തന്നെ കൊലപാതകമാണെന്ന സംശയം നാട്ടുകാരില്‍ പലരും ഉന്നയിച്ചിരുന്നു. പെണ്‍കുട്ടി നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ആത്മഹത്യയെന്ന് എഴുതിത്തള്ളാനായിരുന്നു പൊലീസിന് താല്‍പര്യം. മൂത്തകുട്ടി ദുരൂഹമായി മരിച്ച സംഭവത്തിലെ ഏക സാക്ഷിയായിരുന്നു അനിയത്തി. അവളെ ആദ്യ സംഭവം കഴിഞ്ഞ് 53 ദിവസത്തിന് ശേഷം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കട്ടിലില്‍ കയറി നിന്ന് തൂങ്ങിയനിലയാലായിരുന്നു മൃതദേഹം. ആ പ്രായത്തിലുള്ള കുട്ടിക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും പരാതി നല്‍കിയതില്‍ ഭയപ്പെട്ട ആരെങ്കിലും തൂക്കി കൊന്നതാകാമെന്നും പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നും സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ സഹിതം ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കി. എന്നിട്ടും പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെങ്കില്‍ അതിന് പിന്നില്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന സി.പി.എം തന്നെയാണെന്ന ആരോപണം ഉന്നയിച്ചാല്‍ കുറ്റംപറയാനാകില്ല. അതിനാല്‍ പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തിലായി.
ഈ സമയത്താണ് വാളയാറില്‍ നിന്ന് ഏറെ ആകലെയല്ലാത്ത നഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത സ്ഥിരീകരിക്കുന്നത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും വാളായര്‍ കേസില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലായി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ , ജനശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണകക്ഷിയയായ സി.പി.ഐയും ഇതേ കാര്യം ആവര്‍ത്തിച്ചു. സി.പി.ഐ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളും വ്യാജ ഏറ്റുമുട്ടല്‍ സ്ഥിരീകരിക്കുന്നതാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് പൊലീസ് മാധ്യമപ്രവര്‍ത്തകരെ പോലും കടത്തിവിടാത്തതില്‍ ദുരൂഹതയുണ്ടായിരുന്നു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ തണ്ടര്‍ബോള്‍ട്ട് തടഞ്ഞിരുന്നു. പ്രദേശത്ത് നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് എം.പി ചോദിച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ട് ചൂളി. അങ്ങനെ എം.പിയും നാട്ടുകാരായ ആദിവാസികളും സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ചകളില്‍ നിന്ന് നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് വ്യക്തമായി.
അങ്ങനെ സര്‍ക്കാര്‍ വീണ്ടും പ്രതികൂട്ടിലായി നില്‍ക്കുമ്പോഴാണ് മാവോയിസ്റ്റ് വേട്ടയില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് വേട്ടയിലേക്ക് പിണറായി പൊലീസ് തിരിഞ്ഞത്. കോഴിക്കോട്ട് പന്തീരങ്കാവില്‍ എസ്.എഫ്.ഐക്കാരും സി.പി.എം കുടുംബാംഗങ്ങളുമായ രണ്ട് പേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇവര്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്നായിരുന്നു പൊലീസിന്റെ ആക്ഷേപം. അതോടെ കേരളമാകെയും മാധ്യമങ്ങളും വാളയാറിലെ രണ്ട് പിഞ്ച് ബാലികമാരെയും അവരുടെ മാതാപിതാക്കളെയും നഞ്ചക്കണ്ടിയില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളെയും മറന്നമട്ടിലായി. സി.പി.എമ്മുകാരെ തന്നെ അറസ്റ്റുചെയ്തതും വ്യാജ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയതും ദുരൂഹമാണെന്ന് പ്രതിസ്ഥാനത്തുള്ളവരുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഒരു തെറ്റ് മറച്ചുവയ്ക്കാന്‍ മറ്റൊന്ന് ആവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്നത് തെറ്റുകളുടെ കൂമ്പാരവും നിരവധി മനുഷ്യജീവിതങ്ങളും കുടുംബങ്ങളുമാണെന്ന് മറക്കരുത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























