ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിഫ് കൈവശം വച്ചതിന് നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തതിന് സമാനമല്ലേ മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശമുണ്ടെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് സി.പി.എം അനുഭാവികളും ചില പ്രവര്‍ത്തകരും സഹയാത്രികരും ചോദിക്കുന്നു

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിഫ് കൈവശം വച്ചതിന് നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തതിന് സമാനമല്ലേ മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശമുണ്ടെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് സി.പി.എം അനുഭാവികളും ചില പ്രവര്‍ത്തകരും സഹയാത്രികരും ചോദിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്ന് ഇത്തരത്തിലൊരു കിരാതനടപടി ആരും പ്രതീക്ഷിച്ചില്ലെന്ന് സൈബര്‍ ഇടങ്ങളില്‍ പല സഖാക്കളും പറയുന്നു. എസ്.എഫ്.ഐക്കാരായ രണ്ട് പേരെ പന്തീരങ്കാവില്‍ അറസ്റ്റ് ചെയ്ത ശേഷം രാജ്യദ്രോഹകുറ്റം ചുമത്തുന്ന യു.എ.പി.എ ചുമത്തിയത് അനുവദിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ തന്നെ പറയുന്നു.
ഭരിക്കുന്നത് നമ്മുടെ സര്‍ക്കാരാണെങ്കിലും പൊലീസില്‍ ഇടപെടില്ലെന്ന സി.പി.എം നിലപാടിനെതിരെയും പാര്‍ട്ടിയില്‍ പ്രതിഷേധം ഉയരുകയാണ്. പാര്‍ടിക്കാര്‍ വേണേല്‍ കോടതിയില്‍ പോയി കേസ് നടത്തട്ടെ എന്നത് എവിടുത്തെ നയമാണ്. പ്രതിഷേധിക്കാന്‍ അണികളും പ്രവര്‍ത്തകരും വേണം. കേസ് ഒറ്റയ്ക്കു തന്നെ നേരിടണം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം പേരും. പന്തീരങ്കാവിലെ അറസ്റ്റിന് പിന്നാലെയാണ് ഇത്തരത്തിലൊരു ചര്‍ച്ച സി.പി.എം പ്രവര്‍ത്തകരും അണികളും നടത്തുന്നത്. ഇങ്ങിനെയാണ് നേതൃത്വത്തിന്റെ സമീപനമെങ്കില്‍ എന്തുവിശ്വസിച്ചാണ് ഒപ്പം നില്‍ക്കുക? എന്ന് ചില സഖാക്കള്‍ സൈബര്‍ ഇടങ്ങളില്‍ ചോദിക്കുന്നുണ്ട്. സ്വാഭാവികമായും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍.
കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റിലായ എസ്.എഫ്.ഐക്കാര്‍ സി.പി.എം കുടുംബത്തിലുള്ളവരാണ്. അതിലൊരാളായ അലന്‍ ഫോണ്‍ പോലും എടുക്കാതെയാണ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. എന്നാല്‍ അലന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ പൊലീസ് വ്യാജ തെളിവ് സൃഷ്ടിച്ചതെന്തിന് എന്ന ചര്‍ച്ചയും സൈബര്‍ ഇടങ്ങളില്‍ നടക്കുന്നുണ്ട്. ഇനി വാദത്തിന് വേണ്ടി അറസ്റ്റ് ചെയ്തവര്‍ക്ക് മാവോയിസ്റ്റ് അനുഭാവമുണ്ട് എന്നു കരുതുക. അവര്‍ നിയമം ലംഘിക്കാത്തിടത്തോളം എന്തിനാണ് ഈ യുഎപിഎ ചുമത്തല്‍? എന്നും ചോദ്യങ്ങളുയരുന്നുണ്ട്.
പദ്ധതി നിര്‍വ്വഹണത്തിലെ കണിശതയും ക്രൈസിസ് മാനേജ്‌മെന്റിലെ ചടുതലതും മാത്രമല്ല, ഒരു ഭരണാധികാരിക്ക് വേണ്ടത്. എംപതിയാണ്. കംപാഷനാണ്. വടക്കേയിന്ത്യന്‍ ഐപിഎസുകാര്‍ പറഞ്ഞാല്‍ കേള്‍ക്കില്ലെങ്കില്‍ വല്ല വാഴയ്ക്കാവികസന കോര്‍പ്പറേഷന്റെയും എംഡിയാക്കി ഇരുത്തണം. തുടങ്ങിയ രൂക്ഷമായവിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ, പേരെടുത്ത് പറയാതെ സഖാക്കള്‍ നടത്തുന്നത്. അതിനാല്‍ വരുംദിവസങ്ങളില്‍ ബ്രാഞ്ച് തലം മുതല്‍ ഈ വിഷയം ചര്‍ച്ചയാകും. അറസ്റ്റിലായവരില്‍ മുസ്്‌ലിംയുവാവും ഉള്ളതിനാല്‍ ആ തരത്തിലുള്ള ചര്‍ച്ചകളും ഉരുത്തിരിയും. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























