Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കേന്ദ്രവിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവ് വി.മുരളീധരനെ ക്യാബിനെറ്റ് പദവിയിലേക്ക്

04 NOVEMBER 2019 05:17 PM IST
മലയാളി വാര്‍ത്ത

കേന്ദ്രവിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവ് വി.മുരളീധരനെ ക്യാബിനെറ്റ് പദവിയിലേക്ക്. താമസിക്കാതെ നടക്കുന്ന പുനസംഘടനയില്‍ മുരളീധരന്‍ ക്യാബിനെറ്റ് റാങ്കിലെത്തുമെന്നാണ് അറിയുന്നത്.  ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സര്‍വകലാശാല ചാന്‍സലറായി വി മുരളീധരന്‍ നിയമിതനായതിന് പിന്നാലെയാണ് ഇക്കാര്യം ഉറപ്പായതെന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആര്‍.എസ്.എസിലെയും നെഹ്‌റു യുവകേന്ദ്രത്തിലെയും ബി.ജെ.പിയിലെയും മുരളീധരന്റെ പ്രവര്‍ത്തന മികവില്‍ ദേശീയനേതൃത്വത്തിന് വലിയ സംതൃപ്തിയാണുണ്ടായിരുന്നത്. അതിന് പിന്നാലെയാണ് കേന്ദ്രസഹമന്ത്രി എന്ന നിലയിലുള്ള ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാക്കിയത്. ഗള്‍ഫിലെ തൊഴിലാളികളുടെയും മറ്റ് പ്രവാസികളുടെയും പ്രശ്‌നങ്ങളില്‍ അദ്ദേഹം നിരന്തരമായി ഇടപെട്ടു. ദുബായിലെ ഡാന്‍സ് ബാറില്‍ അകപ്പെട്ട കോയമ്പത്തൂര്‍ സ്വദേശിനിയെ അടക്കം രക്ഷപെടുത്തിയത് അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധനേടിയിരുന്നു.

ബിജെപി ദേശീയ നേതൃനിരയിലേയ്ക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിയും ആര്‍ എസ് എസും ആഗ്രഹിക്കുന്ന പ്രധാന നേതാക്കളില്‍ ഒരാളാണ് വി. മുരളീധരന്‍. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ്. സംസ്ഥാന ബി.ജെ.പിയിലെ കാര്യങ്ങള്‍ കേന്ദ്രനേതൃത്വം മുരളീധരനോട് കൂടി ആലോചിച്ച ശേഷമാണ് തീരുമാനിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന് കടുത്തവെല്ലുവിളിയാണ് മുരളീധരന്‍ ഉയര്‍ത്തിയത്. കാര്യങ്ങളിലെ കണിശത, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ അതേപോലെ നടപ്പാക്കുക, പാര്‍ട്ടിക്ക് വേണ്ടി മക്കള്‍ വേണ്ടെന്ന് വയ്ക്കുക അങ്ങനെ പാര്‍ട്ടിയും പ്രവര്‍ത്തനവും ജീവിതചര്യയാക്കി മാറ്റിയ അപൂര്‍വം നേതാക്കന്‍മാരില്‍ ഒരാളാണ് വി. മുരളീധരന്‍.

രാഷ്ട്രീയ ശത്രുക്കളോട് യാതൊരുതരത്തിലുമുള്ള വിട്ട് വീഴ്ചകള്‍ക്കും തയ്യാറാകാത്ത അദ്ദേഹം സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യും. സാധാരണനേതാക്കന്‍മാരെ പോലെ കവലപ്രസംഗങ്ങളോ, വെല്ലുവിളികളോ നടത്താറില്ല. കോഴിക്കോട് യു.എ.പി.എ ചുമത്തി രണ്ട് സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്തതില്‍ കാര്യമുണ്ടെങ്കില്‍ നടപടി വേണമെന്നും അതല്ല ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മുരളീധരന്‍ പ്രതികരിച്ചത് തന്നെ ഉദാഹരണം. സ്‌കൂള്‍ പഠനകാലത്ത് എ ബി വി പിയിലൂടെയാണ് മുരളീധരന്‍ രാഷ്ട്രീയത്തിലെത്തിയത്. 1978 ല്‍ എ ബി വി പി തലശ്ശേരി താലൂക്ക് പ്രസിഡന്റായാണ് നേതൃനിരയിലേയ്ക്ക് ഉയരുന്നത്. പിന്നീട് ആര്‍ എസ് എസിലും സജീവമായി. സജ്ജീവ സംഘടനാ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ജോലിപോലും രാജിവയ്ക്കുകയായിരുന്നു.

1999 ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലായിരുന്നു. ബിജെപിയിലെ കേരള നേതാക്കളില്‍ സംഘടനയില്‍ പടിപടിയായി ഉയരങ്ങളിലെത്തിയ ചുരുക്കം നേതാക്കളിലൊരാളാണ് വി മുരളീധരന്‍. മഹാത്മ ഗാന്ധിയും ഡോ. രാജേന്ദ്ര പ്രസാദും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അടക്കമുള്ള മാഹാന്‍മാര്‍ നയിച്ച ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അധ്യക്ഷനായി നിയമിതനായ ആദ്യ മലയാളികൂടിയാണ് വി മുരളീധരന്‍. മഹാത്മാഗാന്ധിയാണ് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സ്ഥാപകന്‍. ദക്ഷിണേന്ത്യയില്‍ ഹിന്ദി പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1918ല്‍ ചെന്നൈ ആസ്ഥാനമായി മഹാത്മാഗാന്ധി ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സഭ സ്ഥാപിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (3 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (3 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (3 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (3 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (3 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (3 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (3 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (3 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (4 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (4 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (4 hours ago)

Malayali Vartha Recommends