കെ.എസ്.ആര്‍.ടി.സി പണിമുടക്ക് വന്‍വിജയം, സര്‍ക്കാരിനെതിരെ തൊഴിലാളിവികാരം ആളിക്കത്തി

ശമ്പളം മുടങ്ങാതെ നല്‍കണമെന്നും ശമ്പളപരിഷ്‌ക്കരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡെറേഷന്‍ നടത്തിയ പണിമുടക്ക് വന്‍വിജയമെന്ന് നേതാക്കള്‍. പണിമുടക്കില്‍ 75 % തൊഴിലാളികളും പങ്കെടുത്തു. ആകെയുള്ള 5452 ഷെഡ്യൂളുകളില്‍. 2112 എണ്ണമാണ് ഭാഗികമായിപ്പോലും ഓപ്പറേറ്റ് ചെയ്തത്. ആകെയുള്ള 32000 തൊഴിലാളികളി. ഇന്ന് ജോലിക്ക് ഹാജരായത് 5268 പേര്‍ മാത്രമാണ്. വര്‍ക്ക്‌ഷോപ്പുകളും ഓഫീസുകളും പലതും പൂര്‍ണ്ണമായി അടഞ്ഞുകിടന്നു.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ക്കു പുറമേ വെല്‍ഫയര്‍ യൂണിയന്‍, കണ്ടക്ടേര്‍സ് യൂണിയന്‍ എന്നിവര്‍ സമരത്തിന് എതിരെ നിലപാടെടുത്ത് സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ഭരണവും, സ്വാധീനവും, ഭീഷണിയും പരമാവധി ഉപയോഗിച്ച് സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും മഹാഭൂരിപക്ഷം തൊഴിലാളികളും സമരത്തില്‍ പങ്കെടുത്ത് സര്‍ക്കാരിനെതിരെ വികാരം പ്രകടിപ്പിക്കുകയുമാണ് ചെയ്തത്. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ സമരമാണിന്നു നടത്. ഒരു ഷെഡ്യൂള്‍ പോലും ഓപ്പറേറ്റ് ചെയ്യാന്‍ കഴിയാത്ത ഇരുപതോളം ഡിപ്പോകളുണ്ടായിരുന്നു.
ആര്യനാട്, ആറ്റിങ്ങല്‍, ബത്തേരി, എരുമേലി, കിളിമാനൂര്‍, പന്തളം, വിതുര, ഈരാറ്റുപേട്ട, തിരുവല്ല, ചടയമംഗലം, കൂത്താട്ടുകുളം, നിലമ്പൂര്‍ തുടങ്ങിയ ഡിപ്പോകളില്‍ നിന്നും ഒരു സര്‍വ്വീസ് പോലുമയച്ചില്ല പലഡിപ്പോകളിലും നിന്നും നാമമാത്രമായ സര്‍വ്വീസുകള്‍ മാത്രമാണ് അയക്കാന്‍ കഴിഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെ കൊട്ടാരക്കര, നെടുമങ്ങാട്, കണിയാപുരം ഡിപ്പോകളില്‍ പണിമുടക്കില്‍ പങ്കെടുത്ത വരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നര കൊല്ലമായി കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെയുള്ള ശക്തമായ തൊഴിലാളിവികാരമാണ് പ്രകടമായത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുതിലൂടെ രണ്ടുകൊല്ലത്തിനകം ലാഭത്തിലാക്കുമെന്ന് പറഞ്ഞവര്‍, ഉണ്ടായിരുന്ന കടം ഇരട്ടിയാക്കുകയും ശമ്പളം പോലും നല്‍കാനാവാത്ത ഗതികേടിലെത്തിക്കുകയും ചെയ്തു. തൊഴിലാളികളുടെ വികാരം മനസ്സിലാക്കാത്ത സര്‍ക്കാരിനെ പിന്തുണയ്ക്കു യൂണിയനുകളെ അവരുടെ തങ്ങളുടെ അംഗങ്ങള്‍ തള്ളിക്കളയുന്ന ദയനീയകാഴ്ചയാണീ പണിമുടക്കിലൂടെ കണ്ടത് സര്‍ക്കാര്‍ അടിയന്തിരമായിടപെടണമെന്ന് ശമ്പളവിതരണം മുടങ്ങാതെ നടത്താനും ഠഉഎ മുന്നോട്ട് വച്ച മറ്റ് ആവശ്യങ്ങളില്‍ പരിഹാരം കാണാനും ശ്രമിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിന് നേതൃത്വം കൊടുക്കാന്‍ ഠഉഎ നിര്‍ബന്ധിതമാകും. മുഖ്യമന്ത്രി തന്നെ അടിയന്തിരമായി പ്രശ്‌നത്തിലിടപെടാന്‍ തയ്യാറാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























