വാളയാർ അന്വേഷണം പരാജയം; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ബാലാവകാശ കമ്മീഷൻ

നാടിനെ ഞെട്ടിച്ച വാളയാര്‍ സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടത് ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് സംഭവിച്ച വീഴ്ചകള്‍ എണ്ണി പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് രംഗത്ത് എത്തിയിരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്ത് നിരവധി പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നതിലൂടെ ഉയരുന്നത് വളരെ വലിയ പ്രെശ്നം തന്നെയാണ്.
പോക്‌സോ കേസുകള്‍ പരിഗണിക്കുമ്ബോള്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന നല്‍കാനെന്നും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിർദേശിക്കുകയുമുണ്ടായി. വാളയാര്‍ കേസില്‍ പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, കോടതി എന്നിവര്‍ വേണ്ട ജാഗ്രത കാണിച്ചില്ല എന്നത് വലിയ പോരായ്മ തന്നെയാണ്. വേണ്ട രേഖകളും തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുമായി വേണ്ട ചര്‍ച്ചകള്‍ പോലും പൊലീസ് നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതേസമയം കേസ് അന്വേഷിച്ച പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടതായും പ്രോസിക്യൂട്ടര്‍ക്കും ഗുരുതരവീഴ്ച സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ചിരുന്നില്ല എന്നത് വലിയ സംശയം ഉയർത്തുന്നു. നിരക്ഷരരായ സാക്ഷികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വിമര്‍ശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























