ത്വാഹയുടെ വീട്ടില്‍ നിന്ന് കോഡ് ഭാഷയിലുള്ള പുസ്തകം കണ്ടെടുത്തെന്ന് പൊലിസ് വെളിപ്പെടുത്തൽ

മാവോയിസ്റ്റ് എന്ന് ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത ത്വാഹയുടെ വീട്ടില്‍ നിന്ന് കോഡ് ഭാഷയിലുള്ള പുസ്തകം കണ്ടെടുത്തെന്ന് പൊലിസ് വെളിപ്പെടുത്തുകയുണ്ടായി. ഇവര്‍ കോഡ് ഭാഷയിലാണ് പരസ്പരം സന്ദേശം കൈമാറിയിരുന്നെതെന്നും കണ്ടെടുത്ത പുസ്തകങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധര്‍ വേണ്ടി വരുമെന്നും പോലിസ് ഇതിനോടകം തന്നെ വ്യക്തമാക്കി. ഇവർ പരസ്പരം വിവരങ്ങൾ കൈമാറിയിരുന്നത് ഇത്തരം കോഡ് ഭാഷകൾ ഉപയോഗിച്ചായിരുന്നു എന്നായിരുന്നു പോലീസ് ഭാഷ്യം. ഇത് മുഖ്യ വെളിപ്പെടുത്തൽ ആണെന്നാണ് പോലീസ് വ്യക്തമാക്കിയത്.
അതോടോപ്പം തന്നെ പന്തീരാങ്കാവില്‍ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ആവശ്യപ്രകാരമാണ് നടപടി എടുത്തത്. യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് ശരിയായില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞപ്പോള്‍ പ്രതികള്‍ക്കെതിരേ തെളിവുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആയിരുന്നു കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടത് തന്നെ. അതേസമയം കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം ആരോപിക്കാതെ വാദം മയപ്പെടുത്തിയതായാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























