കൂടത്തായി കൊലപാതക പരമ്പര: മഞ്ചാടിയില്‍ മാത്യു കൊല്ലപ്പെട്ട കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ മഞ്ചാടിയില്‍ മാത്യു കൊല്ലപ്പെട്ട കേസില്‍ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സി.ഐ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിന്റെ തെളിവെടുപ്പിനായി ജോളിയെ അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും.
സിലിയുടെ മകന്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ജോളിയെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നലെ കോടതി അവധിയായതിനാല്‍ മജിസ്‌ട്രേട്ടിന്റെ വീട്ടിലാണ് ജോളിയെ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha


























