വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തും. ഇന്ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രവിതരണം എന്നിവ തടസ്സപ്പെടുത്തില്ല. വാഹനങ്ങള്‍ തടയില്ല.നിര്‍ബന്ധമായി കടകള്‍ അടപ്പിക്കില്ല.
ഹര്‍ത്താല്‍ ദിനാചരണം മാത്രമാണ് നടത്തുന്നത്. എല്ലാവരും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ ആഘോഷത്തെ തുടര്‍ന്ന് കരിമ്പുഴ-ഒന്ന് വില്ലേജിനെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha


























