യാക്കോബായ ഓര്‍ത്തഡോക്‌സ് സംഘര്‍ഷം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

യാക്കോബായ ഓര്‍ത്തഡോക്‌സ് സംഘര്‍ഷം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍. കോടതി ഉത്തരവനുസരിച്ചു പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ തോമസ് പോള്‍ റമ്പാന്‍ അടക്കമുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉത്തരവ് നടപ്പാക്കാനാകാതെ പിന്തിരിയേണ്ടി വന്നിരുന്നു. ഈ സാഹചര്യം ഇന്ന് കോടതിയെ ധരിപ്പിക്കും.
സുപ്രീം കോടതി വിധിപ്രകാരം തങ്ങള്‍ക്ക് ഭരണ ചുമതലയുള്ള പള്ളിയില്‍ നിന്ന് എല്‍ദോ മാര്‍ ബസോലിയോസ് ബാവയുടെ കബറിടം യാക്കോബായ വിഭാഗം പൊളിച്ചു നീക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു നേരെത്തെ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.ഹര്‍ജി പരിഗണിച്ച കോടതി ഖബറിടം പൊളിക്കുന്നതും തടഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























