മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണനയില്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും. ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പിടിയിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഇവരുടെ ഭാവി നശിപ്പിക്കുന്ന നിലപാട് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്, അതുകൊണ്ട് കോടതി ഇടപെട്ട് യുഎപിഎ റദ്ദാക്കണമെന്ന് പ്രതിഭാഗം ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
തെളിവ് ശേഖരിക്കാനുള്ള സാവകാശം നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗം എതിര്‍ത്തു. പിടികിട്ടാ പുള്ളികളൊന്നുമല്ല അറസ്റ്റിലായവര്‍ എന്നും എപ്പോള്‍ വേണമെങ്കിലും ഹാജരാകാവുന്നതേ ഉള്ളു എന്നും പ്രതിഭാഗം വാദിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഭാഗത്തു നിന്ന് അടക്കം യുഎപിഎ റദ്ദാക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ അന്വേഷണ സംഘത്തിനെ അറിയു എന്നും പ്രോസിക്യുഷന്‍ നിലപാടെടുത്തു.
https://www.facebook.com/Malayalivartha


























