ഇട നെഞ്ചില്‍ കുത്തേറ്റപ്പോഴും പതറിയില്ല... 15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എസ്‌ഐയെ ബിയര്‍ കുപ്പികൊണ്ടു കുത്തി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും വിമല്‍ ചങ്കൂറ്റത്തോടെ നിന്നു; പൊലീസ് സംഘത്തിനു നേരെ പ്രതിയും ബന്ധുക്കളും നടത്തിയ ക്രൂര ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു തലസ്ഥാന നഗരത്തില്‍ എസ്.ഐ.യെ കുത്തി പരിക്കേല്‍പ്പിച്ചിട്ട് പ്രതി രക്ഷപ്പെട്ട സംഭവം. പോക്‌സോ കേസ് പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണമാണ് നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നപ്പോഴാണ് ഞെട്ടിക്കുന്ന എസ്‌ഐയുടെ ചെറുത്ത് നില്‍പ്പ് പുറത്ത് വന്നത്. ബിയര്‍ കുപ്പി പൊട്ടിച്ചു ഫോര്‍ട്ട് എസ്‌ഐ എസ്.വിമലിനെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. സ്വന്തം ശരീരത്തില്‍ നിന്നും ചോര ചിന്തിയെങ്കിലും വിമല്‍ പതറിയില്ല. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസിനെ വരിഞ്ഞ് മുറുക്കി. എന്നാല്‍ ബന്ധുക്കളുടെ കൂട്ടമായ ചെറുത്തുനില്‍പ്പ് വന്നതോടെ നിയാസ് രക്ഷപ്പെട്ടു. പരുക്കേറ്റ എസ്‌ഐയെ ഗവ. ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടിക്കാന്‍ ചങ്കൂറ്റത്തോടെ നിന്ന എസ്.ഐ. വിമലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തായി. പൊലീസ് സംഘത്തിനു മേല്‍ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളില്‍ കാണാം. അവനെ കൊല്ലെടാ എന്ന് ഒരാള്‍ ആക്രോശിച്ചി കൊണ്ടാണ് പാഞ്ഞടുക്കുന്നത്.
ബീയര്‍ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേല്‍പ്പിച്ച ശേഷം രക്തം എസ്‌ഐയുടെ കൈയില്‍ പുരട്ടാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിക്കുമ്പോഴാണു എസ്‌ഐയുടെ കൈക്ക് കുത്തേറ്റത്. കഞ്ചാവു കേസില്‍ പ്രതിയായ ഇയാളെ ഫോര്‍ട്ട് സിഐ മുന്‍പു പിടികൂടിയപ്പോഴും പൊലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. പൊലീസ് സംഘത്തിനു നേരെ പ്രതിയും ബന്ധുക്കളും അക്രമം അഴിച്ചുവിട്ടു.
ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് നിയാസ്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കേസില്‍ നിയാസിനെ പിടികൂടാനാണ് വൈകുന്നേരം ഫോര്‍ട്ട് സ്‌റ്റേഷനിലെ എസ്‌ഐ വിമലും സംഘവും എത്തിയത്. ഇന്നേരമാണ് സംഘടിച്ച നിയാസും കൂട്ടുകാരും ചേര്‍ന്ന് വളഞ്ഞത്. കുപ്പിയെടുത്ത് പൊട്ടിച്ച നിയാസ് ഇതുപയോഗിച്ച് പൊലീസിനെ അക്രമിച്ചത്.
എസ്.ഐ.യ്ക്ക് കുത്തേറ്റതോടെ പോലീസും സുഹൃത്തുക്കളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് നിയാസിന്റെ പിതാവ് തങ്ങള്‍കുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേതുടര്‍ന്ന് സ്ഥലത്തുണ്ടായ ബഹളത്തിനിടെയാണ് നിയാസ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അതേസമയം പരിക്കേറ്റ എസ്.ഐ.യേയും മറ്റ് പോലീസുകാരേയും പുറത്ത് കടക്കാനാവാതെ തഞ്ഞ് വച്ചതായും റിപ്പോര്‍ട്ടുണ്ട്. എങ്കിലും എസ്‌ഐ വിമലും സംഘവും പതറിയില്ല. സംഭവം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും സംയമനത്തോടെ അവിടെത്തന്നെ നിര്‍ക്കുകയും ചെയ്തു.
വിവിധ സ്‌റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് എസ്.ഐ.എയും സംഘത്തെയും കോളനിയില്‍ നിന്നും പുറത്തെത്തിച്ചത്.
https://www.facebook.com/Malayalivartha


























