ചാലക്കുടി ദേശീയപാതയില്‍ പോട്ട സിഗ്നല്‍ ജംഗ്ഷനില്‍ അഞ്ചു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്

ചാലക്കുടി ദേശീയപാതയില്‍ പോട്ട സിഗ്നല്‍ ജംഗ്ഷനില്‍ അഞ്ചു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നത് . തൃശൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന വാഹനങ്ങളുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ടെമ്പോട്രാവലറുടെ ഡ്രൈവര്‍ക്കു തലചുറ്റല്‍ ഉണ്ടായതിനെ തുടര്‍ന്ന് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തു . ഇതോടെ പിന്നില്‍ നിന്നും വരികയായിരുന്ന രണ്ടു കാറുകളും ഓട്ടോയും കെഎസ്ആര്‍ടിസി ബസും പിന്നാലെവന്ന് ഇടിക്കുകയായിരുന്നു .
പരുക്കേറ്റ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന പരിയാരം കാഞ്ഞിരപ്പിള്ളി ചേര്യക്കര ജോയി (50), ഭാര്യ കൊച്ചുത്രേസ്യ (48), ടെന്‌പോട്രാവലറില്‍ സഞ്ചരിച്ചിരുന്ന ചട്ടിക്കുളം സ്വദേശികളായ മൂക്കനാംമറ്റം ചന്ദ്രന്‍ (59), ഐക്ക ശ്രീദേവി (41), പാറയില്‍ റെജി (52), പാറയില്‍ നിഷ (40), തേമാലിപ്പറന്പില്‍ ശാന്ത (49), തേമാലിപ്പറന്പില്‍ ബിന്ദു (43), തുരുത്തുമ്മേല്‍ രാജേഷ് (40), പാലക്കാട് ആലത്തൂര്‍ സ്വദേശികളായ പുരക്കര ഹംസ (30), എറവത്ത് ബിജു (30) , മൂഴിക്കുളം സ്വദേശി തേമാലിപ്പറന്പില്‍ സുഭദ്ര (65) എന്നിവരെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























