ചന്ദ്രയാന്‍-2 ദൗത്യം വിട്ടുകളയില്ല; പുതിയ ലാന്‍ഡര്‍ ചന്ദ്രനിലേക്ക് അയക്കുമെന്ന് ഐഎസ്ആര്‍ഒ.

ചന്ദ്രയാന്‍-2 ദൗത്യം വിട്ടുകളയില്ല, മൂന്ന് മാസത്തിനുള്ളില്‍ രൂപരേഖ തയ്യാറാക്കും. പുതിയ ലാന്‍ഡര്‍ ചന്ദ്രനിലേക്ക് അയക്കുമെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനുള്ള ഒരുക്കങ്ങള്‍ പുനരാരംഭിക്കാനാണ് ഐഎസ്ആര്‍ഒ തീരുമാനിച്ചിരിക്കുന്നത്. പുതിയ ലാന്‍ഡര്‍ മാത്രമായോ, ഓര്‍ബിറ്ററും ലാന്‍ഡറും ഒരുമിച്ചോ നിര്‍മ്മിക്കാനാണ് ഐഎസ്ആര്‍ഒ ആലോചിക്കുന്നത്. വിക്രം ലാന്‍ഡറിനു പകരം പുതിയ ലാന്‍ഡര്‍ നിര്‍മ്മിക്കുന്ന കാര്യത്തെ സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ രൂപരേഖ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് 300 മീറ്റര്‍ മാത്രം അകലെ വിക്രം ലാന്‍ഡറിന് നിയന്ത്രണം നഷ്ടമായിരുന്നു. ഇതിന്റെ കാരണം കൂടി വിശദമായി വിലയിരുത്തിയ ശേഷം മാത്രമെ രൂപരേഖ തയ്യാറാക്കുകയുള്ളു.
ചന്ദ്രയാന്‍-3ന് മുന്‍പ് തന്നെ പുതിയ ലാന്‍ഡര്‍ നിര്‍മ്മിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍-2ല്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകളെല്ലാം തന്നെ വിജയകരമായിരുന്നതിനാല്‍ ഇനി പുതിയ ലാന്‍ഡര്‍ നിര്‍മ്മിക്കാനുള്ള സമയം മാത്രമാണ് ആവശ്യമായിട്ടുള്ളത്.
https://www.facebook.com/Malayalivartha


























