അപ്പോ, സി പി ഐ ക്കാര്‍ക്ക് പെട്ടിയും കുടയുമെടുത്ത് സ്ഥലം വിടാം.... നിങ്ങള്‍ വല്യ മനുഷ്യാവകാശ മാലാഖമാര്‍ ആവണ്ടാ എന്ന് തന്നെയാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി പറഞ്ഞത്

മാവോയിസ്റ്റുകളുടെ മനുഷ്യാവകാശത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ , ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ നമ്മുടെ ചീഫ് സെക്രട്ടറി എഴുതിയ കുറിപ്പ് ഒന്ന് വായിക്കണം... ചീഫ് സെക്രട്ടറി ടോം ജോസ്, പച്ചയ്ക്ക് പറയുന്നു, മാവോയിസ്റ്റുകള്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെ! അവരോട് ദയ പാടില്ല. അവര്‍ ഭീകരവാദികളാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്. ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കൂട്ടരാണ് മാവോയിസ്റ്റുകള്‍.
ആയുധമെടുത്ത് പോരാടുന്ന മാവോയിസ്റ്റുകള്‍ക്ക് എന്ത് മനുഷ്യാവകാശ മെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുകയും ആയുധമെടുത്ത് പോരാടുകയും ചെയ്യുന്ന ഇവരെങ്ങനെ നമ്മുടെ സഹോദരന്മാരാകും.? അത്തരത്തില്‍ ന്യായീകരിക്കുന്നതില്‍ അര്‍ത്ഥവുമില്ല.
മാവോയിസ്റ്റുകള്‍ കേരളത്തെ അവരുടെ സുരക്ഷിത താവളമാക്കാന്‍ ശ്രമിക്കയാണ്. അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടുന്ന സൈനികരെ നാം കുറ്റപ്പെടുത്താറില്ല അതേ , സേവനമാണ് നമ്മുടെ പൊലീസുകാരും തീവ്രവാദികളായ മാവോയിസ്റ്റുകളോട് പൊരുതുന്നതിലൂടെ ചെയ്യുന്നത്. രാജ്യത്തിനെതിരെ പോരാടുന്നവരില്‍ നിന്ന് പൗരന്മാരെ രക്ഷിക്കുന്ന കര്‍ത്തവ്യമാണ് പോലീസ് ചെയ്യുന്നതെന്ന് ടോം ജോസ് പറയുന്നു. അതിനവരെ കുറ്റപ്പെടുത്തേണ്ടതില്ല- എന്നാണ് ചീഫ് സെക്രട്ടറി ലേഖനത്തില്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി നിയമസഭയിലും ഇതേ കാര്യം തന്നെയാണ് ആവര്‍ത്തിച്ചത്. പ്രതിപക്ഷത്തിന്റെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തിന് , നിങ്ങള്‍ ആരെയാണ് ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കുന്നത്- എന്നാണ് മുഖ്യമന്ത്രി ട്രഷറി ബെഞ്ചിലിരുന്ന് ചോദിച്ചത്. എന്നാലത് പ്രതിപക്ഷത്തോടല്ല, ട്രഷറി ബെഞ്ചില്‍ തന്നെയിരുന്ന സി.പി.ഐ സഖാക്കളോടായിരുന്നു.
അപ്പോ, സി പി ഐ ക്കാര്‍ക്ക് പെട്ടിയും കുടയുമെടുത്ത് സ്ഥലം വിടാം.... നിങ്ങള്‍ വല്യ മനുഷ്യാവകാശ മാലാഖമാര്‍ ആവണ്ടാ എന്ന് തന്നെയാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി പറഞ്ഞത്, അല്ല അദ്ദേഹത്തെ കൊണ്ട് മുഖ്യമന്ത്രി പറയിച്ചത്. മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്ന സി.പി.ഐ നേതാക്കളുടെ ആരോപണം പലരീതിയിലാണ് സര്‍ക്കാരും സി.പി.എമ്മും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. സി.പി.ഐക്ക് നേരിട്ട് മറുപടി പറയാതെ ചീഫ് സെക്രട്ടറി വഴി പറഞ്ഞത് നിയമസഭ നടക്കുന്നതിനാല്‍ മുന്നണിക്കുള്ളില്‍ തമ്മിലടി ഉണ്ടാക്കണ്ട എന്ന് കരുതിയാണ്. സാധാരണ മാവോയിസ്റ്റുകള്‍ കേരളത്തില്‍ അക്രമങ്ങള്‍ കാട്ടാറില്ല. അവര്‍ ആശയപ്രചരണങ്ങള്‍ നടത്തുകയാണ് പതിവ്. അതിനെ ചീഫ് സെക്രട്ടറിയുടെ ലേഖനത്തില്‍ വളരെ തന്ത്രപരമായാണ് മറികടക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ സുരക്ഷിതമല്ലാത്തതിനാല്‍ മാവോയിസ്റ്റുകള്‍ കേരളത്തില്‍ താവളം ഉറപ്പിക്കുകയാണെന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നത് അതുകൊണ്ടാണ്.
മുന്നണിക്കുള്ളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന സി.പി.ഐയെ നിലയ്ക്ക് നിര്‍ത്താന്‍ വല്യേട്ടനായ സിപിഎം പത്തൊന്‍പതാമത്തെ അടവ് പ്രയോഗിച്ചിട്ടും ഫലിക്കുന്നില്ല. അതുകൊണ്ട് അവര്‍ക്ക് പറയാനുള്ളത് പറയട്ടെ, ആരും മൈന്‍ഡ് ചെയ്യണ്ട, എന്ന ലൈനാണ് സി.പി.എം പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് പ്രതിപക്ഷത്തിന് ശക്തമായ മറുപടി കൊടുക്കുമ്പോഴും സി.പി.ഐയെ കണ്ടില്ലെന്ന് നടിക്കുന്നത്.
https://www.facebook.com/Malayalivartha


























