സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതിന് പുറമെ ജോലി സമയത്ത് അധ്യാപകര്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള സര്‍ക്കുലര്‍ നേരത്തെയും ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് പുതിയ സര്‍ക്കുലര്‍.
ജോലി സമയത്ത് അധ്യാപകര്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും സര്‍ക്കുലറും ഇതേ സര്‍ക്കുലറില്‍ തന്നെയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha


























