Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അഹോരാത്രം പണിയെടുത്ത വീഡിയോഗ്രാഫര്‍മാര്‍ക്ക് ഇതുവരെ പ്രതിഫലം നല്‍കിയിട്ടില്ല

05 NOVEMBER 2019 02:27 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അഹോരാത്രം പണിയെടുത്ത വീഡിയോഗ്രാഫര്‍മാര്‍ക്ക് ഇതുവരെ പ്രതിഫലം നല്‍കിയിട്ടില്ല. വാടകയ്‌ക്കെടുത്ത ക്യമാറകളുമായി ജോലി ചെയ്തവര്‍ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുമ്പോള്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും അനങ്ങാപാറ നയം സ്വീകരിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചെന്നും അതിനാല്‍ ഫണ്ടില്ലാതെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും മറ്റ് ഉദ്യോഗസ്ഥരും നട്ടംതിരിയുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫോട്ടോഗ്രാഫി രംഗത്തെ സി.ഐ.റ്റി.യു, ഐ.എന്‍.റ്റി.യു.സി യൂണിയനുകളും ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് (എ.കെ.പി.എ) അസോസിയേഷനും തെരഞ്ഞെടുപ്പ് ജോലികള്‍ ഭംഗിയായി നിര്‍വഹിച്ചത്.

അഞ്ച് മാസം പിന്നിട്ടിട്ടും പ്രതിഷേധം ശക്തമായതോടെ ചില ജില്ലകളിലേക്ക് ഫണ്ട് അനുവദിക്കുകയും അവിടെ വീഡിയോഗ്രാഫര്‍മാര്‍ക്ക് പണം നല്‍കുകയും ചെയ്തു. എന്നാല്‍ പത്തനംതിട്ട അടക്കമുള്ള ചില ജില്ലകളിലെ കാത്തിരിപ്പിന് അവസാനമുണ്ടായിട്ടില്ല. ദൈനംദിന ആവശ്യങ്ങള്‍ക്ക് പലരോടും കടം വാങ്ങി മിക്കവരും പ്രതിസന്ധിയിലായെന്ന് വീഡിയോഗ്രാഫര്‍മാര്‍ പറഞ്ഞു. കടക്കാരുടെ ശല്യംമൂലം കടുത്ത മാനസിക ബുദ്ധിമുട്ടിലാണ് മിക്കവരും. തെരഞ്ഞെടുപ്പു വിഭാഗത്തില്‍ മുന്‍പ് ജോലിചെയ്തിരുന്ന ചിലര്‍ തങ്ങളുടെ ബില്ല് മനപൂര്‍വം വെച്ചു താമസിപ്പിക്കുകയായിരുന്നെന്ന് സംഘടനകള്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 23 നായിരുന്നു തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മേയ് 23 നും. ജില്ലാ കളക്ടറും തെരഞ്ഞെടുപ്പു വിഭാഗവും തങ്ങളുടെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കി ഫണ്ടിനുവേണ്ടി കാത്തിരിക്കുകയാണ്. ലോക് സഭാ ഇലക്ഷന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ ഫണ്ടാണ് ഉപയോഗിക്കുന്നത്. ജനാധിപത്യ പ്രക്രിയ സുഗമമാക്കുവാന്‍ പങ്കാളികളായ പലരും പണം കിട്ടാതെ വിഷമിക്കുകയാണ്. ഇലക്ഷന്‍ വീഡിയോഗ്രാഫി പൊതുവേ കുറഞ്ഞ നിരക്കിലാണ് എടുക്കുക. തുടര്‍ച്ചയായി ഒരുമാസത്തിലധികം ദിവസം ജോലി ലഭിക്കുന്നതുകൊണ്ടാണ് പലരും ഇതേറ്റെടുക്കുന്നത്. ആദ്യമായാണ് പ്രതിഫലം കിട്ടുവാന്‍ ഇത്ര താമസം ഉണ്ടായതെന്ന് വീഡിയോഗ്രാഫര്‍മാര്‍ പറയുന്നു.

എണ്‍പതിലധികം വീഡിയോഗ്രാഫേഴ്‌സ് ആണ് തെരഞ്ഞെടുപ്പു ജോലി ഭംഗിയായും പരാതിക്കിട നല്‍കാതെയും പൂര്‍ത്തിയാക്കിയത്. തെരഞ്ഞെടുപ്പു കമ്മീഷനെ നേരില്‍ക്കണ്ട് പരാതി നല്‍കുമെന്നും പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വിവിധ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വരുന്ന വ്യാഴാഴ്ച സംയുക്ത യോഗംചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കേന്ദ്രഫണ്ട് ലഭിക്കാത്തതുകൊണ്ടാണ് താമസം നേരിടുന്നതെന്നും ഫണ്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇലക്ഷന്‍ വീഡിയോഗ്രാഫേഴ്‌സിന്റെ പണം എത്രയുംവേഗം നല്‍കുന്നതിനുവേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (4 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (4 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (4 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (4 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (4 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (4 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (4 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (4 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (4 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (4 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (5 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (5 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (5 hours ago)

Malayali Vartha Recommends