Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ഓസിന് ശാപ്പാട് തരുന്ന ഹോട്ടലുമയോടുള്ള നന്ദി കാട്ടുന്നതിന് ട്രാഫിക് പൊലീസുകാരന്‍ തട്ടുകടക്കാരന്റെ വയറ്റത്തടിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം

07 NOVEMBER 2019 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

ഓസിന് ശാപ്പാട് തരുന്ന ഹോട്ടലുമയോടുള്ള നന്ദി കാട്ടുന്നതിന് ട്രാഫിക് പൊലീസുകാരന്‍ തട്ടുകടക്കാരന്റെ വയറ്റത്തടിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അജികുമാര്‍ എന്നയാള്‍ 22 വര്‍ഷമായി ഇവിടെ തട്ട്കട നടത്തുകയാണ്. നഗരസഭയുടെ അനുമതി വാങ്ങിയാണ് കട നടത്തുന്നതെന്ന് അജികുമാര്‍ പറയുന്നു. ബുധനാഴ്ച കച്ചവടത്തിനുളള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ട്രാഫിക് ഹോംഗാര്‍ഡ് എന്‍.എല്‍ യതിപ്രകാശ് പ്രശ്‌നം സൃഷ്ടിച്ചത്.

ഇവിടെ കട നടത്താന്‍ തന്നോട് ആരോടാ പറഞ്ഞത് എന്ന് ചോദിച്ച് ചമന്തി വച്ചിരുന്ന ബക്കറ്റെടുത്ത് എടുത്ത് റോഡിലേക്ക് എറിയുകയായിരുന്നു. അജികുമാര്‍ തടയാനെത്തിയപ്പോള്‍ ചുട്ടുവച്ചിരുന്ന ദോശയും ചുടാന്‍ വച്ചിരുന്ന മാവും വലിച്ചെറിഞ്ഞു. ഓംലെറ്റ് അടിക്കാനായി കൊണ്ടുവന്ന മുട്ട ട്രേകളും എടുത്തെറിഞ്ഞു. നിരവധി ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു പൊലീസുകാരന്റെ അതിക്രമം. പൊലീസുകാരനായതിനാല്‍ തടയാന്‍ ആരും തയ്യാറായില്ല. രാത്രി ഏതാനും മണിക്കൂറുകള്‍ തട്ടുകട നടത്തി ജീവിക്കുന്ന നിര്‍ധനനായ അജികുമാറിന് നേരെ നടന്ന ആക്രമണത്തില്‍ വഴിയോര കച്ചവടക്കാരുടെയും നാട്ടുകാരുടെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും പൊലീസുകാര്‍ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതിരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് തിരുവനന്തപുരം നഗരത്തില്‍ പതിവാണ്. രണ്ട് മാസംമുമ്പ് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലുള്ള പൊലീസുകാര്‍ വെള്ളയമ്പലത്ത് തട്ടുകടയില്‍ അതിക്രമം കാണിച്ചിരുന്നു. പരാതി നല്‍കിയെങ്കിലും പൊലീസുകാരുടെ ഭീഷണിയെ തുടര്‍ന്ന് കട ഉടമ പിന്നീട് പരാതി പിന്‍വലിച്ചു. കയ്യേറ്റം ചെയ്‌തെന്ന് മ്യൂസിയം പൊലീസിനാണ് പരാതി നല്‍കിയത്. എന്നാല്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള നാലു പൊലീസുകാരാണ് മാനവീയം വീഥിയിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ചമ്മന്തിയില്‍ നിന്ന് ഒരു പൊലീസുകാരന് റബര്‍ വാഷര്‍ കിട്ടിയതാണ് ഉടമയെ മര്‍ദ്ദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തട്ട് നത്തുന്ന വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന ഉടമ സുരേഷിനെ മര്‍ദ്ദിക്കുകയും തിളച്ച് കൊണ്ടിരുന്ന എണ്ണപാത്രം തട്ടിയിട്ടത് കാലില്‍ പൊള്ളലേല്‍പ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിക്കാരന്‍ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് ഉറപ്പായതോടെയാണ് മ്യൂസിയം പൊലീസ് ഭീഷണിപ്പെടുത്തിയത്. കട നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

പൊലീസ് അക്രമം നടത്തിയ ഉടനെ നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. അപ്പോഴേക്കും പൊലീസുകാര്‍ വന്ന രണ്ട് ബൈക്കില്‍ ഒന്ന് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. സംഭവ സ്ഥലത്തുനിന്നും ഒരു പൊലീസുകാരന്റെ മൊബൈല്‍ കിട്ടിയതോടെയാണ് മഫ്തിയിലെത്തിയ പൊലീസുകാരാണ് അക്രമം നടത്തിയതെന്ന് മ്യൂസിയം പൊലീസിന് മനസ്സിലായത്. അതോടെ മ്യൂസിയം പൊലീസ് പരാതിക്കാരന് നേരെ തിരിയുകയായിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (9 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (21 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (34 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends