കൂടത്തായിൽ ഇന്ന് അതിനിർണായകം; കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിന്റെ മൊഴിയെടുക്കുന്നത്.
ഇതേകേസിൽ ജോളിയുടെ രണ്ട് മക്കളുടെയും സിലിയുടെ സഹോദരൻ സിജോയുടെയും മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴികളും രഹസ്യമൊഴിയായി തന്നെയായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം, മാത്യു മഞ്ചാടിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിൽ കഴിഞ്ഞ ദിവസമാണ് ജോളിയെ പോലീസ് തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങിയത്.
https://www.facebook.com/Malayalivartha



























