കിഫ്ബിയ്‌ക്കെതിരെ 'ബകന്‍' പ്രയോഗവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

പൂതന പരാമര്‍ശത്തിന് പിന്നാലെ ബകന്‍ പ്രയോഗവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കിഫ്ബിയ്‌ക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനത്തിനിടെയാണ് ബകന്‍ എന്ന പ്രയോഗം നടത്തിയിരിക്കുന്നത് . 'പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍മാര്‍ എന്ത് റിപ്പോർട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടും. അയാള്‍ രാക്ഷസനാണെന്നും ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണെന്നും' അദ്ദേഹം പറഞ്ഞു.
'അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാന്‍ അയാള്‍ക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്.' എനിങ്ങെനയാണ് മന്ത്രിയുടെ വാക്കുകൾ .കിഫ്ബിയിലെ കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കില്ല .എന്നിട്ടും ഇതില്‍ തലയിടുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha



























