തിരുവനന്തപുരം നഗരസഭയിലെ മേയര്‍ തെരഞ്ഞെടുപ്പ് നാളെ... കെ. ശ്രീകുമാര്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയാകും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും

തിരുവനന്തപുരം നഗരസഭയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ കെ. ശ്രീകുമാര്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സെക്രട്ടേറിയറ്റ് ശിപാര്‍ശ സിപിഎം സംസ്ഥാന സമിതിക്കു കൈമാറി. ചാക്ക വാര്‍ഡ് കൗണ്‍സിലറായ ശ്രീകുമാര്‍ നിലവില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ്. മുന്‍ മേയര്‍ വി.കെ. പ്രശാന്ത് ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മേയര്‍ സ്ഥാനാര്‍ഥിയായി കെ. ശ്രീകുമാറിന്റെ പേരാണ് തുടക്കം മുതല്‍ പരിഗണിച്ചത്. അതേസമയം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ എം.ആര്‍ ഗോപനാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും.
നാളെ രാവിലെ 11 നാണ് മേയര്‍ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിന് 44, ബിജെപിയ്ക്ക് 35, യുഡിഎഫിന് 21 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
"
https://www.facebook.com/Malayalivartha



























