നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളിലേയ്ക്ക് മന്ത്രി എ.കെ ശശീന്ദ്രൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം ഇടിച്ചുകയറി അപകടം

മന്ത്രി എ.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളിലേയ്ക്ക് ഇടിച്ചുകയറി. കഴിഞ്ഞ ദിവസം ഉച്ചക്ക് നടന്ന അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നടുവണ്ണൂര്‍ - ഇരിങ്ങത്ത് റോഡില്‍ ചാവട്ട് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു അപകടം നടന്നത്.
ചാവട്ട് പള്ളി അങ്കണത്തിലെ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെതായിരുന്നു സ്‌കൂട്ടര്‍. മന്ത്രിയുടെ വാഹനം മണിയൂരിലേക്കു പോകുകയായിരുന്നു. ഔദ്യോഗിക വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മന്ത്രി പൊലീസ് വാഹനത്തില്‍ മണിയൂരിലേക്ക് യാത്ര തുടര്‍ന്നു. അതേസമയം ഡ്രൈവറുടെ ജാഗ്രതക്കുറവാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























