മൊബൈൽ പ്രണയം മൂത്തപ്പോൾ ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനേ തേടി യുവതി കാമുകന്റെ വീട്ടിലെത്തി; പക്ഷെ ഇറങ്ങി വന്ന കാമുകിനെ കണ്ടപ്പോൾ യുവതി പൊട്ടിക്കരഞ്ഞ് പോയി കാമുകനാകട്ടെ കാമുകിയെ കണ്ടപ്പോൾ കട്ടിലിനടിയിലൊളിച്ചു....; തലശേരിയിലെ പ്രണയകഥയുടെ പരിസമാപ്തി ഇങ്ങനെ …

അടുത്തകാലത്തായി പ്രണയം മൂത്ത് വീട് വിട്ടിറങ്ങുന്ന യുവതികളുടെ എണ്ണം ഏറുന്നുണ്ട്. മൊബൈൽ ഫോണിൽ പരിചയപ്പെട്ട കാമുകനോട് അല്ലെങ്കിൽ കാമുകിക്കൊപ്പം ജീവിക്കുന്നതിനുവേണ്ടി സ്വന്തം മക്കളെ ഉൾപ്പടെ ഉപേക്ഷിച്ചു ഇറങ്ങിവരുന്നവർക്ക് യാഥാർഥ്യത്തോട് അടുക്കുമ്പോൾ വലിയ തിരിച്ചടിയാണ് ലഭിക്കാറുള്ളത് .ഇവിടെയും സംഭവിച്ചത് അതാണ്
മൊബൈല്‍ പ്രണയം മൂത്ത് കാമുകനെ തേടി വീട് വിട്ടിറങ്ങിയതാണ് ഭര്‍തൃമതിയായ വീട്ടമ്മ...പക്ഷെ കാമുകനെ നേരിട്ട് കണ്ടപ്പോൾ ആണ് യുവതി ശരിക്കും ഞെട്ടിയത് .മീശ മുളക്കാത്ത പ്ലസ് വണ്‍ വിദ്യാർഥിയാണ് കാമുകൻ ... വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ട മീശ കാമുകന് പയ്യൻ പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ കാമുകന്റെ വീട്ടില്‍ തടിച്ചു കൂടി.
കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ടു നിന്ന മൊബൈല്‍ പ്രണയത്തിലൊടുവിലാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനെ തേടി യുവതി എത്തിയത് ...കുറ്റം പറയരുതല്ലോ ... തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളും വീട്ടമ്മ കരുതിയിട്ടാണ് വീട് വിട്ടിറങ്ങിയത്. മൊബൈല്‍ ഫോണിലെ വിലാസം തേടി യുവതി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു.
കാമുകന്റെ വീട്ടു മുറ്റത്തെത്തിയ ശേഷം ഫോണില്‍ വിളിച്ച് താന്‍ വീട് വിട്ടിറങ്ങി പ്രിയതമന്റെ അടുത്തെത്തിയ വിവരം അറിയിച്ചു. മൊബൈല്‍ ഫോണും പിടിച്ച് തന്റെ മുന്നിലേക്കിറങ്ങി വന്ന മീശ മുളക്കാത്ത കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി. പ്രണയപരവശയായ വീട്ടമ്മ ബാഗും കൈയില്‍ പിടിച്ച് കാമുകന്റെ വീട്ടിന്റെ വരാന്തയില്‍ ഇരുന്നു. അച്ഛന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കൊച്ചു കാമുകന് ഉപയോഗിച്ചിരുന്നത്.
ഈ വിലാസത്തിലാണ് കാമുകി കാമുകനെ തേടിയെത്തിയത്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തേക്ക് കാമുകനെ തേടിയുള്ള കാമുകിയുടെ വരവ് സംബന്ധിച്ച വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു.സ്ഥലത്തെത്തിയ ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.
https://www.facebook.com/Malayalivartha



























