നീതിക്ക് വേണ്ടി ദാഹിച്ച് ഒറ്റയാൾ സമരം; മരണം വരെയും സമരം ചെയ്യുമെന്ന ദൃഢനിശ്ചയം; പിന്നിടുന്നത് നിരവധി ദിനരാത്രങ്ങൾ; ശ്രീജിത്ത് നമ്മുടെ മുന്നിൽ ഉയർന്ന് നിൽക്കുന്ന വലിയൊരു ചോദ്യ ചിഹ്നം

ശ്രീജിത്ത് എന്ന യുവാവിനെ കേരളം അത്ര പെട്ടെന്ന് മറക്കനാകില്ല. കാരണം ഒരു കാലത്ത് ഹാഷ് ടാഗുകളിൽ നിറഞ്ഞ് നിന്ന വ്യക്തിയാണ് അദ്ദേഹം. അനിയൻ്റെ ഘാതകര്‍ക്കെതിരെ ശ്രീജിത്ത് എന്ന യുവാവ് നടത്തി വരുന്ന സമരം ഇപ്പോഴും തുടരുകയാണ്. സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്‍റെ മരണം ആത്മഹത്യയെന്ന CBI റിപ്പോര്‍ട്ട് തിരുവനന്തപുരം CJM കോടതി മടക്കിയിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അനുസരിച്ചുള്ള മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി. കസ്റ്റഡി മരണമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നത് .
2014 മേയിലായിരുന്നു മോഷണകുറ്റത്തിന് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിലെടുത്തത്. ശാരീരീക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ശ്രീജിവ് പിന്നീട് മരിച്ചു. ശ്രീജിവിന്റെത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് സഹോദരന്‍ ശ്രീജിത്ത് കുറേ വര്‍ഷമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലാണ്. സഹോദരനെ ഒരു ഈച്ചയെ പോലെ കൊന്നു കളഞ്ഞു എന്ന് ശ്രീജിത്ത് നേരത്തെ പറഞ്ഞിരുന്നു. സഹോദരന് നീതി കിട്ടുക എന്ന വലിയ ആവശ്യം ഉയർത്തി അദ്ദേഹം തന്റെ സമരം തുടർന്നപ്പോൾ നിരവധിപ്പേരായിരുന്നു പിന്തുണയുമായി എത്തിയത്. എന്നാൽ ഇപ്പോഴും ആ യുവാവിന് നീതി അന്യം നിൽക്കുകയാണ്. പക്ഷേ തോൽക്കാൻ മനസ്സില്ലാതെ സമരം തുടർന്ന് ശ്രീജിത്തും.
https://www.facebook.com/Malayalivartha



























