ചിറ്റൂരില്‍ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥികളടക്കം 34 പേര്‍ക്ക് പരിക്ക്
ചിറ്റൂരില്‍ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥികളടക്കം 34 പേര്‍ക്ക് പരിക്ക്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കല്യാണ പേട്ടയില്‍ നിന്നും പാലക്കാട് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
കോരിയാര്‍ ചള്ളയില്‍ വെച്ചാണ് അപകടം. ഫയര്‍ ഫോഴ്സും പോലീസും സമീപവാസികളും ചേര്‍ന്നാണ് ബസിനകത്ത് അകപ്പെട്ടവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് റോഡിനു വലതു വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചശേഷമാണ് മറിഞ്ഞത്. ആരുടെയും നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. 12 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ചിറ്റൂരിലെ വിവിധ ആശുപത്രികളിലായും എത്തിച്ചു.
https://www.facebook.com/Malayalivartha