ഹെൽമെറ്റ് ധരിക്കുന്നതിൻറെ പ്രാധാന്യത്തെ സൂചിപ്പിച്ച് കേരള പോലീസിന്റെ കിടിലൻ ട്രോൾ
കിടിലന്‍ ട്രോളുകളിലൂടെയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് മലയാളികളുടെ നെഞ്ചില്‍ ഇടംപിടിച്ചത്. ജനങ്ങളെ ബോധവൽക്കരിക്കാനും നിയമപരമായ മുന്നറിയിപ്പുകളും വാര്‍ത്തകളും നൽകാനുമൊക്കെയായിരുന്നു കേരള പോലീസിന്റെ പേജിലൂടെ പൊലീസ് ചെയ്യുന്നത് .
ഹെൽമെറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഒരു കിടിലന്‍ ട്രോള്‍ പോസ്റ്റ് പങ്ക് വച്ചിരിക്കുകയാണ് പൊലീസ്. ഹെല്‍മറ്റ് ധരിച്ചില്ലേൽ നിങ്ങളുടെ മുഖസൗന്ദര്യം മറ്റുള്ളവരെ കാണിക്കാനായേക്കും എന്നാൽ നിങ്ങൾക്ക് എല്ലാരേയും എന്നെന്നേക്കും കാണാനായ് ഹെൽമെറ്റ് ശീലമാക്കൂ എന്ന സന്ദേശമാണ് ട്രോളിലൂടെ പൊലീസ് സൂചിപിക്കുന്നത്.
https://www.facebook.com/Malayalivartha