വിവാഹത്തില്‍ പങ്കെടുക്കാനായി നെയ്യാറ്റിന്‍കരയില്‍ നിന്ന് വന്ന കാറും, ബസും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
കെ.യു.ആര്.ടി.സി. ജന്റം ബസും കാറും കൂട്ടിയിടിച്ച് പാരിപ്പള്ളി മുക്കടയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ രാഹുല്‍ .എസ്.നായര്‍ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത് . രാവിലെ 10.30 ഓടെയായിരുന്നു അപകടം. മയ്യനാട് വിവാഹത്തില്‍ പങ്കെടുക്കാനായി നെയ്യാറ്റിന്‍കരയില്‍ നിന്ന് വന്നതായിരുന്നു ഇരുവരും.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കാര്കൂട്ടിയിടിച്ചത്. ബസ്സില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലാക്കിയാണ് ഇരുവരും വിവാഹ വീട്ടിലേക്ക് പുറപ്പെട്ടത്. അതിനാല്‍ കുട്ടി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha