ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്‌തേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
https://www.facebook.com/Malayalivartha



























