ഇടുക്കിയില്‍ പിക്കപ്പ് വാന്‍ തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു, ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം

ഇടുക്കിയില്‍ പിക്കപ്പ് വാന്‍ തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു. അടിമാലി കുരിശുപാറ തോട്ടിക്കാട്ടില്‍ മനു മണിയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. പീച്ചാട് നിന്നു കുരിശുപാറക്ക് വരുന്നതിനിടെ കുരിശുപാറ ടൗണിനും കുരിശുപാറ ശ്രീ മഹാദേവ ക്ഷേത്രത്തിനും ഇടയില്‍ വച്ച് മനു ഓടിച്ചിരുന്ന വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. രാത്രിയായതിനാല്‍ അപകടം നടന്ന വിവരം വൈകിയാണ് പരിസരവാസികള്‍ അറിഞ്ഞ്.
വിവരമറിഞ്ഞ് പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും വാഹനം പാതി വെള്ളത്തില്‍ മുങ്ങിയിരുന്നു. ഉടന്‍ തന്നെ മനുവിനെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha



























