പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ച് അവശനാക്കി; സദാചാരത്തിെന്റ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

മലപ്പുറം കോട്ടക്കലില്‍ സദാചാരത്തിെന്റ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പുതുപ്പറമ്ബ് പൊറ്റയില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് മരിച്ചത്.
ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു ഷാഹിര്‍. യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ദിവസം ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അനിയന്‍ ഷിബിലന്‍റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തു മണിയോടെ പുതുപ്പറമ്ബിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്‍തു. അക്രമത്തില്‍ സഹോദരന്‍ഷിബിലി (19)ക്കും മര്‍ദ്ദനമേറ്റിരുന്നു.
പിന്നീട് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്ന് ബന്ധു പറയുന്നു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. ഷിബിലിയുടെ പരാതിയില്‍ 15 പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. ക്രൂരമായ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha



























