ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം... രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയില്‍ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഞ്ഞിലിമൂട്ടില്‍ എ.പി.ചെറിയാന്‍(75), ഭാര്യ ലില്ലി ചെറിയാന്‍ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പശ്ചിമബംഗാള്‍ സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
"
https://www.facebook.com/Malayalivartha



























