Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും

എന്റെ മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത്; ഞാൻ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കും... രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ല!! കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ മരണപ്പെടുമെന്ന ഭയം കൃതിയ്ക്കുണ്ടായിരുന്നു... കുണ്ടറയില്‍ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്

13 NOVEMBER 2019 01:08 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ കത്ത് പുറത്തായിരിക്കുകയാണ്. കുണ്ടറയിലായിരുന്നു സ്വത്തിന് വേണ്ടി ക്രൂരമായ കൊലപാതകം നടന്നത്. താന്‍ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തില്‍ പങ്കുവെച്ചിരിക്കുന്നത്. 'താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്' എന്നും കൃതി കത്തില്‍ പറയുന്നു.ഫ്രെബുവരി മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

ആദ്യ വിവാഹത്തില്‍ യുവതിയ്ക്ക് മൂന്ന് വയസുള്ള മകളുണ്ട്. വിവാഹ ശേഷം വൈശാഖ് ജോലി തേടി വിദേശത്തേയ്ക്ക് പോയെങ്കിലും ഒന്നര മാസത്തിന് ശേഷം തിരികെയെത്തി. ഇതിനിടെ, കേരളത്തിന് പുറത്ത് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സംരംഭം ആരംഭിച്ചതായും പറയുന്നു. ഇതിനായി വായ്പയെടുത്തും മറ്റും കൃതിയുടെ മാതാപിതാക്കള്‍ 25 ലക്ഷം രൂപയോളം വൈശാഖിന് നല്‍കിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല. ഇതേച്ചൊല്ലി പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ മുളവനയിലെ വീട്ടിലെത്തി. വൈശാഖില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി കൃതി അമ്മയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനിടെ വീട്ടിലെത്തിയ വൈശാഖ് കൃതിയുമൊത്ത് കിടപ്പുമുറിയില്‍ കയറിയെങ്കിലും വാതില്‍ അകത്തു നിന്നും അടയ്ക്കാന്‍ കുടുംബാംഗങ്ങള്‍ അനുവദിച്ചില്ല. രാത്രി 9.30 തോടെ കൃതിയുടെ അമ്മ ഇരുവരെയും അത്താഴം കഴിക്കാനായി വിളിച്ചു.

വാതില്‍ തുറന്ന വൈശാഖ് തങ്ങള്‍ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45 ആയിട്ടും ഇരുവരും പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും മുട്ടിവിളിച്ചു. വാതില്‍ തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ കൃതി കുഴഞ്ഞു വീണതാണെന്നും ആശുപത്രിയില്‍ എത്തിക്കാമെന്നും പറഞ്ഞ് കാറില്‍ കയറിയ വൈശാഖ് വാഹനം ഓടിച്ച് പോകുകയായിരുന്നു. കൊലപാതക ശേഷം രക്ഷപെട്ട ഇയാള്‍ പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (8 minutes ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (18 minutes ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (2 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (2 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (3 hours ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (4 hours ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (4 hours ago)

കുവൈത്തിൽ നിര്യാതനായി...  (4 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (5 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (5 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (5 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (5 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (6 hours ago)

Malayali Vartha Recommends