Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

മുമ്പ് എന്‍.ഡി.എഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ നുഴഞ്ഞുകയറുന്നെന്ന വ്യാപകമായ ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു , ഇപ്പോ മാവോയിസ്റ്റുകളും

13 NOVEMBER 2019 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മുമ്പ് എന്‍.ഡി.എഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ നുഴഞ്ഞുകയറുന്നെന്ന വ്യാപകമായ ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ ഇത്തരത്തിലുള്ള ശക്തികള്‍ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം. വീണ്ടും അതുപോലുള്ള പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നത്. മാവോയിസ്റ്റുകളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും പാര്‍ട്ടി അംഗത്വം എടുക്കുന്നു, പകല്‍ സി.പി.എമ്മും ഇരുളിന്റെ മറവില്‍ അവരുടെ ഐഡിയോളജി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കോഴിക്കോട് പന്തീരങ്കാവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും അറസ്റ്റിലായതോടെയാണ് പാര്‍ട്ടി വെട്ടിലായത്. ഇത്തരക്കാരെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ കുഴയുകയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും.

മാവോയിസ്റ്റുകളുടെ കടന്ന്കയറ്റം സൂക്ഷിക്കണമെന്നും ജാഗ്രതപുലര്‍ത്തണമെന്നും സി.പി.എം മലബാറിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ തുടക്കമെന്നോണം കോഴിക്കോട് ജില്ലയിലെ ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകയോഗം വിളിച്ചു. അലനും താഹയ്ക്കും എതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പൊതുസമൂഹത്തിന് പുറമേ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ജില്ലാ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരെ പുറത്താക്കാനുള്ള തീരുമാനവും പ്രവര്‍ത്തക യോഗത്തില്‍ അവതരിപ്പിക്കും. പാര്‍ട്ടിയുടെയും എസ്.എഫ്.ഐയുടെയും സജീവപ്രവര്‍ത്തകരായ അലനും താഹയും തീവ്ര ആശയങ്ങളില്‍ എങ്ങനെ വഴിമാറിപ്പോയെന്ന് കണ്ടെത്താന്‍ പാര്‍ട്ടിക്ക് കണ്ടെത്താനാകാത്തത് സ്വയംവിമര്‍ശനമായി ഉള്‍ക്കൊള്ളണമെന്നും യോഗങ്ങളില്‍ പറയുന്നുണ്ട്.

സി.ഐ.ടി.യു, ഇടത് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകളും എസ്.ഡി.പി.ഐക്കാരും മറ്റും നുഴഞ്ഞ് കയറിയിട്ടുണ്ടോ എന്ന് പ്രവര്‍ത്തകരും നേതാക്കളും അന്വേഷിക്കണം. ഇക്കാര്യത്തില്‍ കര്‍ശന ജാഗ്രത വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുതായി മെമ്പര്‍ഷിപ്പ് നല്‍കുമ്പോള്‍, പഴയപോലെ സൂഷ്മപരിശോധന ഇല്ലാത്തത് പലയിടങ്ങളിലും ഇത്തരക്കാര്‍ക്ക് നുഴഞ്ഞ് കയറാന്‍ അവസരം നല്‍കിയെന്ന വിമര്‍ശനം പലയിടത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ മാസ് മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ട്. അതിലൂടെയാണ് ഇത്തരക്കാര്‍ അംഗത്വം എടുക്കുന്നത്. ഇവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം പാര്‍ട്ടിക്കില്ല. പലരും ഇതുപോലുള്ള കേസുകളില്‍ അറസ്റ്റിലായ ശേഷമായിരിക്കും കാര്യങ്ങള്‍ അന്വേഷിക്കുക. അതിനാല്‍ മെമ്പര്‍ഷിപ്പുകള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി കുടുംബാഗമായ അലന്‍ എങ്ങനെയാണ് മാവോയിസ്റ്റ് ആശയം പിന്തുടര്‍ന്നതെന്ന് വീട്ടുകാര്‍ക്ക് പോലും അറിയില്ല. അത്രയ്ക്ക് സൂഷ്മമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും ഇത്തരക്കാര്‍ പാര്‍ട്ടിയെ തന്നെ വെട്ടിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പകല്‍ കമ്മ്യൂണിസ്റ്റും രാത്രി മാവോയിസ്റ്റും എന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രചരണം. അതിനെ പ്രതിരോധിക്കാനാകാതെ പലയിടങ്ങളിലും നേതാക്കള്‍ കുഴങ്ങിയിരുന്നു. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ജാഗരൂകരായിരിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കാത്തിരുന്ന് കാണാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (25 minutes ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (2 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (2 hours ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (2 hours ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (2 hours ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (2 hours ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (2 hours ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (3 hours ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (3 hours ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (3 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (4 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends